Friday, October 19, 2018 Last Updated 20 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.26 AM

യു.എസിന്റേത്‌ സാമ്പത്തിക വിരട്ടലെന്നു ചൈന

ബെയ്‌ജിങ്‌: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ചൈനീസ്‌ ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതി ചുങ്കം സാമ്പത്തിക വിരട്ടല്‍ ആണെന്നു ചൈന. 20,000 കോടി ഡോളറിന്റെ പുതിയ റൗണ്ട്‌ താരിഫുകള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു തുടങ്ങിയതോടെയാണ്‌ ചൈന രൂക്ഷപ്രതികരണവുമായി എത്തിയത്‌.
അമേരിക്കയുമായുള്ള വ്യാപാരയുദ്ധം സംബന്ധിച്ച്‌ ചൈന ധവളപത്രവും പുറപ്പെടുവിച്ചു. സുതാര്യമായ രീതിയില്‍ അല്ല ചൈന വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതു ചൂണ്ടിക്കാട്ടി 3,3500.4 കോടി ഡോളറിന്റെ വ്യാപാരകമ്മി കുറയ്‌ക്കാനെന്ന പേരിലാണു ട്രംപ്‌ ചൈനയ്‌ക്കുമേല്‍ ചുങ്കമുയര്‍ത്തിയിരിക്കുന്നത്‌. തിരിച്ചടിയായി തേന്‍ മുതല്‍ വ്യവസായിക രാസപദാര്‍ഥങ്ങള്‍ വരെയുള്ള 5,207 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചൈന 6,000 കോടി ഡോളറിന്റെ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു.
ചൈനീസ്‌ മന്ത്രിസഭ അംഗീകരിച്ച്‌ ഇന്നലെ പുറത്തിറക്കിയ ധവളപത്രം യു.എസ്‌.-ചൈന വ്യപാരബന്ധത്തിലെ സംഘര്‍ഷത്തെക്കുറിച്ച്‌ ചൈനീസ്‌ നിലപാട്‌ വ്യക്‌താക്കുന്നുണ്ട്‌.
ട്രംപിന്റെ അമേരിക്ക ആദ്യം നയമാണ്‌ വ്യാപാരയുദ്ധം തീവ്രമാക്കിയതെന്നും രാജ്യാന്തരബന്ധങ്ങളുടെ അടിസ്‌ഥാനശിലയായ പരസ്‌പരബഹുമാനം ട്രംപ്‌ കാറ്റില്‍പറത്തിയെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു.

Ads by Google
Tuesday 25 Sep 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW