Tuesday, December 11, 2018 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 08.45 PM

ചന്ദ്രോപരിതലത്തില്‍ സായി ബാബയുടെ രൂപം തെളിഞ്ഞുവെന്ന് വ്യാജ പ്രചരണം; കാഴ്ച കാണാന്‍ കണ്ണും നട്ടിരുന്നത് നിരവധി പേര്‍

uploads/news/2018/09/251213/sai-baba.jpg

ഭുവനേശ്വര്‍: ചന്ദ്രോപരിതലത്തില്‍ സത്യസായി ബാബയയുടെ രൂപം തെളിഞ്ഞുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതോടെ കാഴ്ച്ച കാണാന്‍ വിടുവിട്ടിറങ്ങിയ വിശ്വാസികളില്‍ പലരും നിരാശപ്പെട്ടു. എന്നാല്‍ ചിരുക്കം ചിലര്‍ക്ക് ദര്‍ശനം ലഭിച്ചുവെന്നും അവകാശപ്പെടുന്നു. ബുധനാഴ്ച രാത്രിയോടെ ഭുവനേശ്വറിലാണ് സംഭവം ഉണ്ടായത്. പ്രചരണത്തില്‍ വിശ്വസിച്ച് പലരൂം ചന്ദ്രനെ നോക്കി സായ് ഭജന പാടുക പോലും ചെയ്തു.

പലര്‍ക്കും ബന്ധുക്കളിലൂടെ ഫോണ്‍ വഴിയാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചത്. ഇത് വലിയ രീതിയില്‍ പ്രചരിചതോടെ സാധരണക്കര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാവുന്ന തരത്തിലുള്ള രൂപങ്ങളൊന്നുതന്നെ ഈ ദിവസം ചന്ദ്രോപരിതലത്തില്‍ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

എവിടെ നിന്നുമാണ് ഇത്തരമൊരു റൂമര്‍ പൊട്ടിപ്പുറപ്പെട്ടത് എന്നതിനെ സംബന്ധിച്ച് ആര്‍ക്കും യതൊരു ധാരണയുമില്ല. തങ്ങളെ ഒരു ബന്ധു വിളിച്ച് സായി ബാബയുടെ രൂപം ചന്ദ്രനില്‍ തെളിഞ്ഞിട്ടുണ്ട് എന്നു പറയുകയായിരൂന്നു. ഇതോടെ പുറത്തിറങ്ങി ചന്ദ്രനെ നോക്കിയെങ്കിലും പ്രത്യേകിച്ച് ഒരു രൂപവും തോന്നിയില്ല എന്ന് അശോക് ജെന എന്ന വീട്ടമ്മ സാക്ഷപ്പെടുത്തുന്നു.

മുമ്പും ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു എന്നാല്‍ ചുരുക്കം ചിലര്‍ സായ് ബാബയുടെ മങ്ങിയ രൂപത്തെ ചന്ദ്രോപരിതലത്തില്‍ കണ്ടതായും പറയപ്പെടുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം എന്നു ആവശ്യപ്പെട്ട് ഒരുകൂട്ടം വിശ്വാസികളും രംഗത്തുവന്നിട്ടുണ്ട്.

Ads by Google
Monday 24 Sep 2018 08.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW