Sunday, December 16, 2018 Last Updated 54 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 04.34 PM

പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന 'സൈലന്‍സറി'ന്‍റെ ചിത്രീകരണം ആരംഭിച്ചു

uploads/news/2018/09/251193/lal.jpg

ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് പൊരുതി മുന്നേറുന്ന "ഈനാശു"വായി ലാലിനെ അവതരിപ്പിക്കുന്ന പ്രിയനന്ദനന്‍റെ സൈലന്‍സറിന്‍റെ ചിത്രീകരണത്തിന് തൃശ്ശൂരില്‍ തുടക്കമായി. പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍റെ 'സൈലന്‍സര്‍' എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടും പൊരുതി മുന്നേറുന്ന ഈനാശുവിന്‍റെ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്‍റെ ഇതിവൃത്തം. കരുത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമാണ് ഈനാശു. പ്രായം തളര്‍ത്തുന്ന ക്ഷീണവും ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും മൂലം ഏകാകിയായി അലയേണ്ടയാളാണ് പക്ഷേ അയാള്‍ അതിനൊരുക്കമല്ല. 'എന്നെ നിങ്ങള്‍ക്ക് വേണമെങ്കില്‍ കൊന്നുകളയാം പക്ഷേ തോല്പിക്കാനാവില്ല' ഈനാശുവിന്‍റെ ജീവിതപ്രഖ്യാപനമാണ് ഈ വാക്യം. നടന്‍ ലാലിന്‍റെ അഭിനയജീവിതത്തിലെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഈനാശു.

ത്രേസ്സ്യ(മീരാ വാസുദേവ്)യാണ് ഈനാശുവിന്‍റെ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്) ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഈനാശു തന്‍റെ പ്രിയപ്പെട്ട പഴയ മോട്ടോര്‍ സൈക്കിളില്‍ ഇപ്പോഴും ചുറുചുറുക്കോടെ പാഞ്ഞ് നടക്കുന്നു. അയാള്‍ക്ക് ചില യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ പറ്റുന്നില്ല. എങ്കിലും ജീവിതത്തെ അടുത്തറിയുന്ന പഴയ മനുഷ്യനെന്ന നിലയില്‍ അയാള്‍ പലതിനോടും ചേര്‍ന്ന് പോകുകയാണ്. മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടി.

uploads/news/2018/09/251193/sylencer.jpg

തൃശ്ശൂരിന്‍റെ പ്രാദേശിക ഭാഷയും സംസ്ക്കാരവും ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. തൃശ്ശൂരും പാലക്കാട്ടുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിക്കുന്നത്. പ്രിയനന്ദനന്‍റെ 'പാതിരാക്കാല'ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സിന്‍റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്‍റെ മകന്‍ അശ്വഘോഷനാണ് ഈ ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് നിര്‍മ്മാണം, അഭിനേതാക്കള്‍ - ലാല്‍, ഇര്‍ഷാദ്, രാമു, മീരാവാസുദേവ്, സ്നേഹാ ദിവാകരന്‍, പാര്‍ത്ഥസാരഥി, ജയരാജ് വാര്യര്‍ എന്നിവരാണ്. കലാസംവിധാനം - ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, മേയ്ക്കപ്പ് - അമല്‍, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - നസീര്‍ കൂത്തുപറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ - പ്രേംജി പിള്ള, പശ്ചാത്തല സംഗീതം - ബിജിബാല്‍, സ്റ്റില്‍സ് - അനില്‍ പേരാമ്പ്ര, പി.ആര്‍.ഒ- പി.ആര്‍.സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ - സബിന്‍ കാട്ടുങ്ങല്‍, സംവിധാന സഹായികള്‍- ബിനോയ് മാത്യു, കൃഷ്ണകുമാര്‍ വാസുദേവന്‍, പി. അയ്യപ്പദാസ്, ജയന്‍ കടക്കരപ്പള്ളി.

Ads by Google
Ads by Google
Loading...
TRENDING NOW