Wednesday, February 20, 2019 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 05.04 PM

റഫാല്‍ കരാര്‍; അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘം വിജിലന്‍സ് കമ്മീഷണറെ കണ്ടു

CVC, Rafale deal

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ കണ്ടു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, രണ്‍ദീപ് സുര്‍ജേവാല, ജയറാം രമേശ്, അഭിഷേക് മനു സിംഗ്‌വി, മനീഷ് ത്രിവേദി, വിവേക് തന്‍ഹ, പ്രമോദ് തിവാരി, പ്രണവ് ഝാ എന്നിവരാണ് സി.വി.സിയുമായി കൂടിക്കാഴ്ച നടത്തിയത്. റഫാല്‍ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് സംഘം വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരിയോട് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പ്രതിനിധി സംഘം അന്വേഷണം ആവശ്യപ്പെട്ട് സി.വി.സിക്ക് ഹര്‍ജി നല്‍കി. റഫാല്‍ ഇടപാടിലൂടെ ഖജനാവിന് ഭീമമായ നഷ്ടമുണ്ടായെന്നും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിനെ ഒഴിവാക്കിയതിലൂടെ രാജ്യസുരക്ഷ അടിയറ വച്ചുവെന്നും കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയും പ്രതിരോധ മന്ത്രിയും റഫാല്‍ ഇടപാടിനെക്കുറിച്ച് നുണയാണ് പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് സംഘം ആരോപിച്ചു. നേരത്തെ റഫാല്‍ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം സി.എ.ജിയെ കണ്ടിരുന്നു.

റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് വെളിപ്പെടുത്തിയിരുന്നു. ഒലാന്ദിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിലായത്. വെളിപ്പെടുത്തല്‍ വിവാദായതോടെ ഒലാന്ദ് നിലപാട് മയപ്പെടുത്തിയെങ്കിലും സംഭവം വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW