Thursday, July 18, 2019 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 03.14 PM

ആപ്പിള്‍ ഐഫോണ്‍ വാങ്ങുവാനായി കാത്തുനിന്നവര്‍ക്ക് സമ്മാനവുമായി ഹുവായ് കമ്പനി, കൂട്ടത്തില്‍ ഒരു സന്ദേശവും

Huawei, iPhone XS,  apple fans, gifts,  message

സ്മാര്‍ട്ട് ഫോണ്‍ വിപണന രംഗത്തെ ഭീമന്‍ കമ്പനിയാണ് ആപ്പിള്‍. ആപ്പിളിന്റെ പുതു പുത്തന്‍ ഫോണ്‍ വാങ്ങുവാനായി നിരവധി പേരാണ് എല്ലാ രാജ്യങ്ങളിലും കാത്തുകിടക്കുന്നത്. രാത്രയെന്നോ പകലെന്നോ ഇല്ലാതെയാണ് ആപ്പിള്‍ ആരാധകര്‍ ഐഫോണിനായി ക്യൂനിന്നത്. എന്നാല്‍ ആപ്പിള്‍ ഫോണ്‍ വാങ്ങുവാനായി ക്യൂ നിന്നവര്‍ക്ക് മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കമ്പനിക്കാരായ ഹുവായി സമ്മാനങ്ങളുമായി എത്തി. മറ്റൊന്നുമല്ല ഒരു പവര്‍ ബാങ്ക് ആയിരുന്നു കമ്പനി നല്‍കിയത്.

ആപ്പിള്‍ ഫോണുകളിലെ പ്രധാന പ്രശനമാണ് ബാറ്ററി ചാര്‍ജ്. ഒട്ടുമിക്ക എല്ലാ ആപ്പിള്‍ ആരാധകരും നേരിടുന്ന ഒരു പ്രശനമാണിത്. ഇത് മുതലെടുത്താണ് ഹുവായി തങ്ങളുടെ മാര്‍ക്കറ്റിംഗ്‌ തന്ത്രമായിട്ടാണ്‌ ആപ്പിള്‍ ഐഫോണിനായി കാത്തുന്നിന്നവര്‍ക്ക് പവര്‍ ബാങ്ക് നല്‍കിയത്. നിങ്ങള്‍ക്കിത് ആവശ്യം വരും എന്ന ഒരു സന്ദേശവും ഇതില്‍ എഴുതിയിരുന്നു. ഹുവായുടെ എല്ലാ ഫോണുകളും നല്ല ബാറ്ററി ലൈഫ് നല്‍കുന്നവയാണ്. ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോണ്‍ XSന്‌ 2,658 ബാറ്ററിയാണ് ആപ്പിള്‍ നല്‍കീരിക്കുന്നത്.

Huawei, iPhone XS,  apple fans, gifts,  message

ഏകദേശം 200 പവര്‍ ബാങ്കുകള്‍ കമ്പനി വിതരണം ചെയ്തു. ഹുവായി ടീ-ശര്‍ട്ടുകള്‍ ഇട്ട് വന്നവരാണ് തങ്ങള്‍ക്ക് പവര്‍ ബാങ്ക് നല്‍കിയത് എന്നാണ് പവര്‍ ബാങ്ക് ലഭിച്ചവരുടെ പ്രതികരണം.

Huawei, iPhone XS,  apple fans, gifts,  message

Ads by Google
Ads by Google
Loading...
TRENDING NOW