Wednesday, October 17, 2018 Last Updated 12 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 03.10 PM

ചന്ദ്രദശാഫലം ; ചന്ദ്രന്‍ ശത്രു- ബന്ധു ക്ഷേത്രാദികളില്‍ നിന്നാലുള്ള ഫലങ്ങള്‍

നിങ്ങളുടെ ദശാകാലഫലങ്ങള്‍ - ഭാഗം - 19
uploads/news/2018/09/251175/joythi240918a.jpg

''പാപഗ്രഹത്തിന്റെ ദൃഷ്ടിയോടു കൂടിയാണ് ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ ആ ചന്ദ്രദശാകാലവും വിഷമപ്രദമാണ് ഈ സമയത്ത് എല്ലാ കര്‍മ്മങ്ങളിലും പരാജയവും, കോപാധിക്യവും, നിന്ദ്യഭോജനവും, അമ്മയ്‌ക്കോ, തത്തുല്യമായ ബന്ധുജനങ്ങള്‍ക്കോ വിഷമതയും അനുഭവമാകും.''

ഓരോ രാശിയിലും ചന്ദ്രന്‍ നിന്നാലുള്ള ഫലങ്ങള്‍ കഴിഞ്ഞ ലക്കങ്ങളില്‍ പറഞ്ഞിരുന്നു. ഈ ലക്കം ചന്ദ്രന്‍ ബന്ധു-സമ ക്ഷേത്രങ്ങളില്‍ നിന്നാലുള്ള ഫലങ്ങള്‍ മനസ്സിലാക്കാം.ചന്ദ്രന് ഏതു ഗ്രഹങ്ങളും ശത്രുവല്ല. ചന്ദ്രന്റെ ബന്ധുക്കള്‍ സൂര്യനും ബുധനുമാണ്. ചൊവ്വയും വ്യാഴവും ശുക്രനും ശനിയും ചന്ദ്രന് സമന്മാരാണ്.

അതിബന്ധുക്ഷേത്രം.


അതിബന്ധുക്ഷേത്രത്തിലാണ് ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ ആ ദശാകാലം നല്ല രീതിയിലുള്ള സുഖവും വിദ്യാഗുണവും ഉല്ലാസയാത്രയും, രാജസമ്മാനങ്ങളും ഭൂസ്വത്തുക്കളും ധനവും ലഭിക്കും. ഇഷ്ടകാര്യങ്ങളെല്ലാം സാധിപ്പിച്ചുകൊണ്ട് ഭാര്യാസന്താനങ്ങളോടുകൂടി സൗഖ്യമായി വസിക്കും.

ബന്ധുക്ഷേത്രം


ബന്ധുക്ഷേത്രമായിരിക്കുന്ന ചിങ്ങം, മിഥുനം, കന്നി എന്നീ രാശികളിലാണ് ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ ബന്ധുക്കളുമായി യോജിപ്പും വാഹനലാഭവും വിവാഹാദി മംഗള കര്‍മ്മസിദ്ധിയും വിദേശയാത്രാ ഭാഗ്യവും മനഃപ്രസാദവും ഉണ്ടാകുന്നതാണ്.

സമക്ഷേത്രം


ജാതകത്തില്‍ ചന്ദ്രന്‍ സമക്ഷേത്രങ്ങളായ മേടം, വൃശ്ചികം, ഇടവം, തുലാം, ധനു, മീനം, മകരം, കുംഭം എന്നീ രാശികളിലാണ് നില്‍ക്കുന്നതെങ്കില്‍ ഈ ദശാകാലത്തില്‍ സ്വര്‍ണ്ണവും ഭൂമിയും അല്പമായ സുഖവും ലഭിക്കുകയും ബന്ധുക്കള്‍ക്ക് രോഗദുഃഖാദ്യുപദ്രവങ്ങളും അന്യദേശവാസവും ഫലമാകുന്നു.

പാപഗ്രഹസ്ഥിതന്‍


പാപഗ്രഹത്തോടു കൂടിയാണ് ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ ഈ ദശാകാലം വളരെ ശ്രദ്ധിക്കണം. രാജാവ്, അഗ്നി, കള്ളന്മാര്‍ തുടങ്ങിയവരില്‍നിന്നും ഉപദ്രവങ്ങളും ഭാര്യാസന്താനാദികള്‍ക്ക് സുഖത്തിനും ബന്ധുക്കള്‍ക്ക് ഹാനിയും അന്യദേശവാസവും ഫലമാകുന്നു.
പാപഗ്രഹത്തിന്റെ ദൃഷ്ടിയോടു കൂടിയാണ് ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ ആ ചന്ദ്രദശാകാലവും വിഷമപ്രദമാണ് ഈ സമയത്ത് എല്ലാ കര്‍മ്മങ്ങളിലും പരാജയവും, കോപാധിക്യവും, നിന്ദ്യഭോജനവും, അമ്മയ്‌ക്കോ, തത്തുല്യമായ ബന്ധുജനങ്ങള്‍ക്കോ വിഷമതയും അനുഭവമാകും.

ശുഭഗ്രഹസ്ഥിതന്‍


ജാതകത്തില്‍ ചന്ദ്രന്‍ ശുഭഗ്രഹത്തോടു കൂടിയാണ് നില്‍ക്കുന്നതെങ്കില്‍ ഈ സമയത്ത് ശുഭകരങ്ങളായ കാര്യങ്ങള്‍ നടക്കുകയും ഭൂമി, വാഹനം, ധനം, ആഭരണം തുടങ്ങിയവ ലഭിക്കും. പുണ്യസ്ഥലക്ഷേത്ര ദര്‍ശനഭാഗ്യവും ഫലമാകുന്നു.

ശുഭഗ്രഹത്തിന്റെ ദൃഷ്ടിയോടുകൂടി നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലവും വളരെ നല്ല കാലമാണ്. മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ സാധിക്കുകയും ഇഷ്ടബന്ധുജന സമാഗമവും രാജസമ്മാനവും പരോപകാര തല്‍പരതയും മനഃസന്തോഷവും ലഭിക്കുന്നതാണ്. ജലസംബന്ധമായ പ്രവൃത്തിയിലേര്‍പ്പെടുകയും വിശേഷ വസ്ത്രാഭരണ സിദ്ധിയും ഫലമാകുന്നു.

മറ്റു ഗ്രഹങ്ങള്‍ക്ക് ഉച്ചാദിസ്ഥാനബലങ്ങളാണ് പ്രധാനമെങ്കില്‍ ചന്ദ്രന് പക്ഷബലമാണ് പ്രധാനം. ശുക്ലപക്ഷത്തിലെ പ്രതിപദം മുതല്‍ പൗര്‍ണ്ണമി അവസാനം വരെയുള്ള തിഥികളില്‍ ജനിക്കുന്നവര്‍ക്ക് ചന്ദ്രദശ ആരോഹിണി ദശയാകുന്നു. കൃഷ്ണപക്ഷം പ്രഥമ മുതല്‍ അമാവാസി വരെയുള്ള തിഥികളില്‍ ജനിക്കുന്നവര്‍ക്ക് ചന്ദ്രദശ അവരോഹിണി ദശായാകുന്നു.

ആരോഹിണി


ചന്ദ്രന്റെ ആരോഹിണി ദശാകാലം അനുകൂല സമയാണ്. വിവാഹാദി മംഗളകര്‍മ്മസിദ്ധി, സന്താനഭാഗ്യം, വിശേഷവസ്ത്രാഭരണസിദ്ധി, രാജകീയ ബഹുമാന സ്ഥാനലബ്ധി, കൃഷികാര്യഗുണം, തൊഴില്‍പരമായ വിജയം, സാമ്പത്തിക അഭിവൃദ്ധി തുടങ്ങിയ സല്‍ഫലങ്ങള്‍ അനുഭവമാകും.
(ചന്ദ്രന് പക്ഷബലം ഏറിവരുന്തോറും ഈ ഫലങ്ങള്‍ കൂടുതല്‍ കൂടുതല്‍ അനുഭവത്തില്‍ വരും.)

അവരോഹിണി


ചന്ദ്രന്റെ അവരോഹിണി ദശാകാലം പ്രതികൂല സമയമാകുന്നു. ഭാര്യാസന്താനാദികള്‍ക്ക് വിഷമതയും ബന്ധുക്ലേശവും, മാനസിന് വിഷമതയും സ്വജന വിരോധവും ഫലമാകുന്നു. ഉയര്‍ന്ന വ്യക്തികളില്‍നിന്നും മറ്റും ഉപദ്രവങ്ങളും ഈ സമയത്തുണ്ടാകും. (ചന്ദ്രന്റെ പക്ഷബലം കുറഞ്ഞുവരുന്തോറും ഈ ഫലങ്ങള്‍ കൂടുതല്‍ ദോഷകമായി അനുഭവത്തില്‍ വരുന്നതാണ്)

പൂര്‍ണ്ണചന്ദ്രന്റെ ദശാകാലത്തില്‍ എല്ലാ കാര്യങ്ങളിലും പരിപൂര്‍ണ്ണമായ വിജയങ്ങളുണ്ടാകും. രാജപ്രീതി, ബന്ധുസുഖം, വിവാഹസിദ്ധി, സന്താനസൗഖ്യം, വാഹനലാഭം, ഗൃഹനിര്‍മ്മാണയോഗം തുടങ്ങി അനവധി സല്‍ഫലങ്ങള്‍ അനുഭവത്തില്‍ വരും. ക്ഷീണ ചന്ദ്രന്റെ ദശാകാലത്തില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം നേര്‍വിപരീതമായ ഫലങ്ങളായിരിക്കും അനുഭവത്തില്‍ വരിക.

( തുടരും.. ലഗ്നം മുതല്‍ ഓരോ ഭാവത്തിലും ചന്ദ്രന്‍ നിന്നാലുള്ള പ്രത്യേകഫലങ്ങള്‍

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട് , മൊ: 9447320192

Ads by Google
Monday 24 Sep 2018 03.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW