Tuesday, October 23, 2018 Last Updated 53 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 01.17 PM

സൗദി ദേശീയ ദിനo : ഇന്നും കൂടി അവധി

uploads/news/2018/09/251157/Gulf240918a.jpg

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്നും കൂടി അവധി നൽകി. ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും തിങ്കളാഴ്ച്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അവധി പ്രഖ്യാപിച്ചു.

അവധി സെപ്​റ്റംബർ 23ന്​ മാത്രമായിരുന്നു ഇതുവരെയെങ്കിൽ​ ഇക്കുറി തൊട്ടടുത്ത ദിവസത്തേക്ക്​ കൂട്ടി നീട്ടി​. ഇതോടെ തിങ്കളാഴ്​ചയും പൊതു അവധിയായി. 1932 സെപ്​റ്റംബർ 23നാണ്​ അബ്​ദുൽ അസീസ്​ രാജാവ്​ അറേബ്യയിലെ വിവിധ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച്​ സൗദി അറേബ്യ സ്ഥാപിച്ചത്​.

അതി​​​െൻറ വാർഷികം ഇത്തവണ മുൻകാലങ്ങളെക്കാൾ പ്രൗഢോജ്ജ്വലമായി ഞായറാഴ്​ച രാജ്യമൊട്ടുക്ക്​ കൊണ്ടാടി. മുഴുവൻ നഗരങ്ങളും പട്ടണങ്ങളും തെരുവീഥികളും പച്ചപുതച്ച്​ മിന്നിത്തിളങ്ങി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 24 Sep 2018 01.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW