Saturday, November 17, 2018 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 01.05 PM

ആത്മവിശ്വാസം പകരും മാലാഖ... വൈകല്യങ്ങള്‍ക്കിടയിലും ജീവിതം വെട്ടിപ്പിടിച്ച പത്മകുമാര്‍

uploads/news/2018/09/251154/padmakumarteacher240918.jpg

കാല്‍നൂറ്റാണ്ടുകാലത്തെ അദ്ധ്യാപന ജീവിതം സമ്മാനിച്ച ധൈര്യവും ആത്മവിശ്വാസവുമാണ് പത്മകുമാറെന്ന ഈ അദ്ധ്യാപകന്റെ കരുത്ത്. കോട്ടയം കാണക്കാരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായ ആര്‍. പത്മകുമാറിന്റെ ജീവിതത്തിലേക്ക് ...

സെപ്റ്റംബര്‍ അഞ്ച് അദ്ധ്യാപക ദിനമായാഘോഷിച്ചപ്പോള്‍ പത്മകുമാറെന്ന ഈ അദ്ധ്യാപകനെ ആദരിക്കാതിരിക്കാന്‍ കഴിയില്ല. കാല്‍ നൂറ്റാണ്ടായി അദ്ധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇദ്ദേഹം ലോകമെമ്പാടുമുള്ള ഓരോ വ്യക്തിക്കും പ്രചോദനമാണ്. ആഗ്രഹങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുമ്പോള്‍ അവയെ പിറകിലേക്ക് പിടിച്ചുവലിക്കുന്ന മനസും ശരീരവുമുള്ള ധാരാളം ആളുകളുണ്ട്.

പക്ഷേ പത്മകുമാറെന്ന ഈ അദ്ധ്യാപകന്‍ വൈകല്യങ്ങള്‍ക്കിടയിലും ജീവിതം വെട്ടിപ്പിടിച്ചവനാണ്. പോളിയോയുടെ രൂപത്തില്‍ വിധി കാത്തുവച്ച വൈകല്യത്തെ നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ച് ആവേശത്തോടെ നടന്നുകയറിയതാണ് ഈ ജീവിത പാതകള്‍.

മുത്തച്ഛന്റെ പാത പിന്‍തുടര്‍ന്ന്


എന്റെ അച്ഛന്റെ അച്ഛന്‍ ഗോവിന്ദപ്പിള്ള ഹൈസ്‌കൂള്‍ ഹെഡ്മാഷായിരുന്നു. ജീവിതത്തില്‍ വളരെ സ്ട്രിക്ടായ മനുഷ്യനായിരുന്നു അദ്ദേഹം. രാവിലെ എഴുന്നേറ്റാല്‍ പത്രം ഉറക്കെ സ്ഫുടതയോ ടെ വായിക്കണം, രാവിലെതന്നെ കുളിക്ക ണം, അന്നന്നുള്ളത് പഠിക്കണം, സന്ധ്യാനാമം ചൊല്ലണം.

അത്തരത്തില്‍ ചിട്ടയോടെയായിരുന്നു അച്ചാച്ചന്‍ എന്നെ വളര്‍ത്തിയത്. അദ്ദേഹം എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ധ്യാപകരോട് കുട്ടിയായിരിക്കുമ്പോഴേ വളരെ ബഹുമാനമായിരുന്നു.

ഭാവിയില്‍ ആരായിത്തീരണമെന്നതിനെക്കുറിച്ച് കുട്ടികള്‍ക്ക് പല ആഗ്രഹങ്ങളാണുണ്ടാവുക. അക്കാര്യത്തില്‍ ശരിയായ പാത തെരഞ്ഞെടുക്കാന്‍ ഒരുപാട് സമയമെടുക്കും. ചെറിയ ക്ലാസില്‍ ജീവശാസ്ത്രമായിരുന്നു എനിക്ക് ഏറ്റവും താല്‍പര്യം. പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് മെഡിക്കല്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് ആരംഭിച്ചിട്ടേയുള്ളൂ. ജീവശാസ്ത്രം ഇഷ്ടമായതുകൊണ്ടുതന്നെ രണ്ട് തവണ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി.

uploads/news/2018/09/251154/padmakumarteacher240918b.jpg

രണ്ടിലും പാസായി. പക്ഷേ ഹാന്‍ഡിക്യാപ്ഡ് ആയതുകൊണ്ട് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേക ഇന്റര്‍വ്യൂ ഒക്കെയുണ്ടായിരുന്നു. വെയിറ്റിംഗ് ലിസ്റ്റില്‍ ഒന്നാമതായിരുന്നു. ബി.ഡി.എസ് പോലെയുള്ള മറ്റ് ഓപ്ഷനുകള്‍ വച്ചതുമില്ല. അതുകൊണ്ടുതന്നെ മെഡിക്കല്‍ ഫീല്‍ഡ് വേണ്ടെന്നുവച്ചു.

ഡിഗ്രിയും പി.ജി യും എന്റെ ഇഷ്ടവിഷയമായ ജീവശാസ്ത്രത്തില്‍ത്തന്നെ ചെയ്തു. അങ്ങനെയിരിക്കെയാണ് അധ്യാപകനാകാനുള്ള ആഗ്രഹം വീണ്ടും തലപൊക്കിയത്.

മാന്നാനം സെന്റ് ജോസഫ് ബി.എഡ്ഡ് കോളജില്‍ ചേര്‍ന്ന് ബി. എഡ് ചെയ്തു. അതിനുശേഷം ടീച്ചേഴ്‌സ് ട്രെയിനിംഗ് ചെയ്തത് ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയിസ് ഹൈസ്‌കൂളിലാണ്. ഭാഗ്യവശാല്‍ ടെസ്റ്റ് പാസായി ആ സ്‌കൂളില്‍ത്തന്നെ ആദ്യത്തെ പോസ്റ്റിംഗും കിട്ടി. അന്ന് തുടങ്ങിയ അദ്ധ്യാപന ജീവിതമാണ്. അദ്ധ്യാപകനാവുക എന്ന തീരുമാനംതന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശരിയായി തോന്നിയിട്ടുള്ളത്.

ആ വാക്കുകള്‍ പകര്‍ന്ന ധൈര്യം


അച്ഛനമ്മമാരുടെ ഏക മകനായിരുന്നു ഞാന്‍. ഒന്നര വയസുള്ളപ്പോഴാണ് പോളി യോ വന്നത്. ശരീരം മുഴുവനായി തളര്‍ന്നുപോയി. പക്ഷേ പെട്ടെന്നുതന്നെ ആ അവസ്ഥയില്‍ മാറ്റം വന്നു. ഞാനങ്ങനെ കിടക്കേണ്ടവനല്ലെന്ന് ദൈവത്തിനുതോന്നിക്കാണും.

രണ്ടാം ക്ലാസിലായപ്പോള്‍ സര്‍ജറികഴിഞ്ഞ് പ്രത്യേകതരം ഷൂവിന്റെ സഹായത്തോടെ നടക്കാന്‍ തുടങ്ങി. വീട് മാത്രമായിരുന്നു ലോകം. സ്ഥിരമായി സ്‌കൂളില്‍ പോകാന്‍ തുടങ്ങിയത് അഞ്ചാം ക്ലാസ് മുതലാണ്.

കളമശ്ശേരി ഒഗൈല്‍ ഗ്ലാസ് ഫാക്ടറിയിലായിരുന്നു അച്ഛന് അന്ന് ജോലി. മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. താമസസ്ഥലത്തുനിന്നു മൂന്ന് കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുണ്ട് സ്‌കൂളിലേക്ക്. കടത്തുകടന്ന് അപ്പുറത്തെത്തി വീണ്ടും നടന്നിട്ടുവേണം സ്‌കൂളിലെത്താന്‍. അപ്പോഴൊക്കെ തുണയായി അമ്മ കൂടെയുണ്ടായിരുന്നു.

ജീവിതത്തില്‍ ആദ്യമായി ആത്മവിശ്വാസവും ധൈര്യവും നല്‍കിയ വാക്കുകള്‍ കേള്‍ക്കുന്നത് ജോസഫ് ചേട്ടനില്‍ നിന്നാണ്. ഞാന്‍ സ്‌കൂളില്‍ പോയിരുന്ന വഴിയിലുള്ള പുഴയിലെ കടത്തുകാരനായിരുന്നു ജോസഫ് ചേട്ടന്‍.

കാല് വയ്യാത്ത എനിക്ക് വള്ളത്തില്‍ കയറാന്‍ പേടിയും ബുദ്ധിമുട്ടുമായിരുന്നു. അന്നവിടുത്തെ കടത്തുകാരന്‍ ജോസഫ് ചേട്ടന്‍ എന്നെ എടുത്ത് വള്ളത്തില്‍ കയറ്റും. കൂടിപ്പോയാല്‍ 12 പേര്‍ക്ക് കയറാവുന്ന വള്ളമായിരുന്നു അത്.

uploads/news/2018/09/251154/padmakumarteacher240918a.jpg

ജൂണ്‍മാസത്തില്‍ നല്ല മഴയത്ത് കുട്ടിയായിരുന്ന ഞാനടക്കം കുറച്ചുപേര്‍ വള്ളത്തില്‍ യാത്രചെയ്യുകയാണ്. കഴുക്കോലുകൊണ്ട് കുത്തി തുഴഞ്ഞാണ് പോകുന്നത്. കുടയും പിടിച്ചു വേണം വള്ളത്തിലിരിക്കാന്‍. വള്ളം പുഴയുടെ നടുവിലെത്തിയപ്പോള്‍ നല്ല ഒഴുക്കും, മഴയും.

എല്ലാവരും പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. അന്ന് ജോസഫ് ചേട്ടന്‍ പറഞ്ഞ ഒരു വാക്ക് എന്നെ വളരെയധികം സ്പര്‍ശ്ശിച്ചു. ഞാനാണ് ഈ വള്ളം നിയന്ത്രിക്കുന്നത്. എന്നില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ പേടിക്കേണ്ട കാര്യമില്ല.. നല്ല ഒരു ലീഡര്‍ഷിപ്പാണ് അദ്ദേഹം കാണിച്ചത്.

വിദ്യാഭ്യാസമില്ലാത്ത ഒരു കടത്തുകാരനാണെങ്കില്‍പ്പോലും അദ്ദേഹം പകര്‍ന്നുനല്‍കിയ ധൈര്യം വളരെ വലുതാണ്. അതുപോലെ പലപ്പോഴും ദൈവത്തിന്റെ കരങ്ങള്‍ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. ചെറുപ്പംമുതലേ പോസിറ്റീവായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന മനസ് എനിക്കുണ്ട്. ആ പോസിറ്റീവ് എനര്‍ജി മറ്റുള്ളവര്‍ക്കും പകര്‍ന്നുനല്‍കാന്‍ ശ്രമിക്കാറുമുണ്ട്.

കുട്ടികളുടെ നേട്ടങ്ങള്‍ അംഗീകാരം


കുട്ടികള്‍ക്ക് കിട്ടുന്ന നേട്ടങ്ങളൊക്കെത്തന്നെയാണ് നമുക്ക് കിട്ടുന്ന അംഗീകാരങ്ങള്‍. 2000 ലാണ് ഞാന്‍ കാണക്കാരി സ്‌കൂളില്‍ പ്രിന്‍സിപ്പലായി വരുന്നത.് അന്നുമുതല്‍ എന്നെക്കൊണ്ടാവുംപോലെ എ ല്ലാകുട്ടികളേയും സ്വന്തം മക്കളായിക്കണ്ട് അവരെ സ്‌നേഹിക്കാനും മുന്നോട്ടുനയിക്കാനും കഴിയുന്നുണ്ടെന്നാണ് വിശ്വാസം.

എല്ലാ മേഖലയിലും നമ്മള്‍ പഠിപ്പിച്ച കുട്ടികളുണ്ട്. ഈ ജീവിതത്തില്‍ സംതൃപ്തനുമാണ്. ജീവിതത്തില്‍ പല പ്രതിസന്ധികള്‍ ഉണ്ടാവും. അവയിലൊന്നും തളര്‍ന്നുപോകാതെ മുന്നോട്ടുപോകുന്നവര്‍ക്കേ ജീവിത വിജയമുണ്ടാകൂ.

കുട്ടികളുടെ മനസില്‍ തൊടണം


അദ്ധ്യാപകനോ അദ്ധ്യാപികയോ കുട്ടിയുടെ മനസിലാണ് തൊടേണ്ടത്. അല്ലാതെ വടികൊണ്ട് അവന്റെ ശരീരത്തില്‍ തൊട്ടിട്ട് കാര്യമില്ല. കുട്ടികള്‍ പുതിയ ടെക്‌നോളജികള്‍ക്കിടയില്‍ വളരുന്നവരാണ്. നല്ലത് തെരഞ്ഞെടുക്കാന്‍ സഹായിക്കാനും മോശം മോശമാണെന്ന് പറഞ്ഞുകൊടുക്കാനുമേ നമുക്ക് കഴിയുകയുള്ളൂ.

കുട്ടികളെ നന്മയിലേക്ക് നയിക്കേണ്ട ആളുകളാണ് അദ്ധ്യാപകര്‍. പേടിപ്പിച്ച് കാര്യങ്ങള്‍ നടത്തുന്നതിനോട് എനിക്ക് താല്‍പര്യമില്ല. പേടിപ്പിച്ച് കാര്യങ്ങള്‍ നടത്തുന്നതിലല്ല കാര്യം. സ്‌നേഹത്തില്‍നിന്നോ ബഹുമാനത്തില്‍നിന്നോ ഉണ്ടാകുന്ന പേടിയാണ് വേണ്ടത്.

വേഷത്തില്‍ ഫ്രീക്കന്‍മാരാണെങ്കിലും പ്രതീക്ഷനല്‍കുന്നവരാണ് പുതിയ തലമുറയിലുള്ള കുട്ടികള്‍. ഒരുപാട് നന്മയുള്ള സമൂഹമാണ് നമ്മുടെയൊപ്പം ഉള്ളത്. വെള്ളപ്പൊക്ക ദുരന്തമുണ്ടായപ്പോഴൊക്കെ അവരുടെ ഒത്തൊരുമയും പ്രവര്‍ത്തനങ്ങളും നമ്മള്‍ കണ്ടതാണ്. പിന്നെ സാഹചര്യങ്ങള്‍ കൊണ്ട് മാറിപ്പോകുന്ന കുറേപ്പേരുണ്ട്. അവരെ നാമെല്ലാവരുമാണ് മാറ്റിയെടുക്കേണ്ടത്.

uploads/news/2018/09/251154/padmakumarteacher240918c.jpg

കുടുംബം


ഭാര്യ ജ്യോതി ലക്ഷ്മി.കോട്ടയത്ത് നിര്‍ മ്മാണ തൊഴിലാളി സമിതിയിലെ ജി ല്ലാ ഓഫീസറാണ്. മകന്‍ മുരളീകൃഷ്ണന്‍ തിരുവനന്തപുരത്ത് സി. ഇ. ടിയില്‍ ബിടെക്ക് ചെയ്യുന്നു മകള്‍ കൃഷ്ണപ്രിയ കാണക്കാരി സ്‌കൂളില്‍ത്തന്നെ പ്ലസ്ടുവിന് പഠിക്കുന്നു.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Monday 24 Sep 2018 01.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW