Tuesday, December 11, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 01.08 PM

ഒരു ദാക്ഷണ്യവുമില്ലാതെ ആ കുഞ്ഞി കൈവിരലുകള്‍ മുറിച്ചിട്ടു: വീഡിയോ വൈറല്‍

uploads/news/2018/09/251153/nail.jpg

കുഞ്ഞു കൈവിരലുകള്‍ ഒരു ദാക്ഷണ്യവുമില്ലാതെ മുറിച്ചു കളയുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ആദ്യം കാണുമ്പോള്‍ ഞെട്ടുമെങ്കിലും ഒരു മുറിവുമില്ലാതെ വിരലുകള്‍ അറ്റു വീഴുന്നതു കാണുമ്പോള്‍ കൗതുകം വര്‍ധിക്കുന്നു. പിന്നീടാണ് മനസ്സിലാകുക സംഭവം നെയില്‍ ആര്‍ട്ട് ആണെന്ന്.

ഒരോ നഖങ്ങളില്‍ നിന്നുമാണ് സുന്ദരമായ ആ കൈ വിരലുകള്‍ പിറവിയെടുത്തത് എന്നകാര്യം അല്‍പം കൂടി കഴിഞ്ഞു മാത്രമായിരിക്കും മനസ്സിലാവുക. നെയില്‍ സണ്ണി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നെയില്‍ ആര്‍ട്ടിന്റെ വ്യത്യസ്തമായ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നഖത്തില്‍ തീര്‍ത്ത മനോഹരമായ കൈവിരലുകള്‍ ഒരു പ്രത്യേക ഉപകരണംകൊണ്ടാണ് നെയില്‍ ആര്‍ട്ട് ടെക്‌നീഷ്യന്‍ അറുത്തിടുന്നത്.

View this post on Instagram

Satisfying video?

A post shared by Nail Sunny (@nail_sunny) on

സെപ്റ്റംബര്‍ 21 ന് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ ഇതുവരെ ഒന്നരലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകള്‍ കണ്ടത്. നെയില്‍ ആര്‍ട്ടിനെക്കുറിച്ചുള്ള ഈ വ്യത്യസ്ത വിഡിയോ ആളുകളില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയിരിക്കുന്നത്. ഈ വിഡിയോ തങ്ങളുടെ വിരലുകളെയും മനസ്സിനെയും ഒരുപോലെ നോവിച്ചു എന്നു ചിലര്‍ പ്രതികരിച്ചപ്പോള്‍ മറ്റുചിലര്‍ക്ക് പറയാനുണ്ടായിരുന്നത് നഖങ്ങളില്‍ അനവധി പരീക്ഷണങ്ങള്‍ നടത്താന്‍ ഈ വിഡിയോ പ്രചോദനമായിയെന്നാണ്.

Ads by Google
Monday 24 Sep 2018 01.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW