Friday, June 21, 2019 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 07.16 AM

രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു

 military

സാംബ: രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ഇന്ത്യന്‍ സേനയില്‍ ചേര്‍ന്നു. 2015ല്‍ ജമ്മു കശ്മീരില്‍ വെച്ച് കൊല്ലപ്പെട്ട രവീന്ദര്‍ സാംബ്യലിന്റെ ഭാര്യ നീരു സാംബ്യാലാണ് കരസേനയില്‍ ചേര്‍ന്നത്. നീരു കരസേനയില്‍ ലെഫ്റ്റനന്റ് ആയി സേവനം ചെയ്യാനാണ് തുടങ്ങിയത്.

49 ആഴ്ച നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് നീരു ചുമതലയേറ്റത്. സെപ്റ്റംബര്‍ എട്ടിനായിരുന്നു നീരു ചുമതലയേറ്റത്. രവീന്ദറും നീരുവും തമ്മിലുള്ള വിവാഹം 2013ലായിരുന്നു കഴിഞ്ഞത്. ഒരു മകളുണ്ട്. മകള്‍ക്ക് രണ്ട് വയസുള്ളപ്പോഴായിരുന്നു രവീന്ദര്‍ മരിച്ചത്.

അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം മകളെ അറിയിക്കെരുതെന്ന് മനസ്സിലുറപ്പിച്ചിരുന്നു. അങ്ങനെ സൈന്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. മകളാണ് എല്ലാതാതിനും പ്രചോദനം.-നീരു പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW