Thursday, October 18, 2018 Last Updated 10 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 23 Sep 2018 04.26 PM

പ്രവാസികള്‍ക്ക് ആശ്വസിക്കാം; യു.എ.ഇയില്‍ ഇന്റര്‍നെറ്റ് വോയിസ് വീഡിയോ കോളുകള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍

New Application,  Internet Voice Video call, UAE

അബുദാബി : യുഎഇയില്‍ ഇന്‍ര്‍നെറ്റ് വോയിസ് വീഡിയോ കോളുകള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍ ലഭ്യമാകും. എച്ച്.ഐ.യു മെസഞ്ചര്‍ എന്ന ആപ്ലിക്കേഷനില്‍ ഇന്റര്‍നെറ്റ് വോയീസ്. വീഡിയോ കോളുകള്‍ക്ക് സൗകര്യമുണ്ടായിരിക്കും. നിലവില്‍ വി.ഒ.ഐ.പി( വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍) ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആപ്ലിക്കേഷന്റെ സേവനം പ്രയോജനപ്പെടുത്താം.

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്, ഡെസ്‌കേ്ടാപ്പുകള്‍ എന്നിവയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് എച്.ഐ.യു മെസഞ്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മെസഞ്ചര്‍ ഉപയോഗപ്പെടുത്തി ലോകത്തെവിടെയും മെസേജുകള്‍ ആയക്കാനും 200 കോണ്‍ടാക്ടുകളെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചാറ്റിനുള്ള സംവിധാനവും ഉള്‍പ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായിരിക്കും എച്.ഐ.യു മെസഞ്ചര്‍ എന്ന് എത്തിസലാത്ത് വെബ്‌സൈറ്റില്‍ വിശദമാക്കി.

ബി.ഒ.ടി.ഐ.എം, സി.എം.ഇ എന്നിവയാണ് എത്തിസലാത്ത് പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കുന്ന ആപ്ലിക്കേഷനുകള്‍. ഈ ആപ്ലിക്കേഷനുകള്‍ എല്ലാം രണ്ടാഴ്ച്ച കാലയളവിലേക്ക് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും.ഈ കാലവധിക്കു ശേഷം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ പണം നല്‍കണമെന്നും എത്തിസലാത്ത് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW