Friday, December 14, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 22 Sep 2018 04.15 PM

സൗദി അറേബ്യയുടെ എൺപ്പത്തിഎട്ടാമത് ദേശീയ ദിനം നാളെ : രാജ്യത്തെങ്ങും വിപുലമായ ആഘോഷ പരിപാടികൾ

uploads/news/2018/09/250631/Gulf220918b.jpg

റിയാദ് : സൗദി അറേബ്യയുടെ എൺപത്തിയെട്ടാമത് ദേശീയദിനാഘോഷം അവിസ്മരണീയമാക്കാൻ രാജ്യം ഒരുങ്ങി. സ്വദേശികളും വിദേശികളും അടക്കം നാളെ (ഞായർ ) ദേശീയദിനം ആഘോഷിക്കും . ചരിത്ര സ്മരണകൾ ഓർമയിൽ അലയടിക്കുന്ന ദേശീയദിനത്തിന്റെ ആഘോഷത്തിമർപ്പിലാണ് രാജ്യമെങ്ങും.ജനപങ്കാളിത്തം ഉയർത്തുന്നതിനായി സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട് .

തെരുവുകളും വ്യാപാര സ്ഥാപനങ്ങളും ,കെട്ടിടങ്ങളും ഹരിത പതാകകളാലും തോരണങ്ങളാലും അലംകൃതമാണ്. രാജ്യത്തിന്റെ പ്രധാന വീഥികളെല്ലാം ഭരണാധികാരികളുടെ കൂറ്റൻ ഫോട്ടോകൾ ഉയർത്തി തങ്ങളുടെ സ്ഥാപനങ്ങളുടെ ആശംസാ വാചകവും ചേർത്തതാണ് ഇടം പിടിച്ചിരിക്കുന്നത് .മേൽപാലങ്ങളിലും നൂറുകണക്കിന് ഹരിത പതാകകൾ പാറിക്കളിക്കുന്നു. റിയാദിൽ മാത്രം അയ്യായിരത്തിലേറെ പതാകകൾ സ്ഥാപിച്ചിട്ടുണ്ട്. 60 കൂറ്റൻ ബലൂണുകളും നഗരസഭ ഉയർത്തി. ദേശീയതാ സന്ദേശം ഉയർത്തുന്ന 1,191 ശിൽപങ്ങളും ഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

പന്ത്രണ്ടു ഗവൺമെന്റ് കെട്ടിട സമുച്ചയങ്ങളും റിയാദ് നഗരസഭ ഹരിത വർണത്താൽ അലങ്കരിച്ചു. തലസ്ഥാന നഗരിയിലെ പന്ത്രണ്ടു റോഡുകളും വർണപ്രഭയിൽ കുളിച്ചുനിൽക്കുന്നു. ദേശീയദിനത്തോടനുബന്ധിച്ച് നഗരങ്ങളിൽ നടക്കുന്ന പരിപാടികൾ അറിയുന്നതിന് സഹായിക്കുന്ന ആപ്പും റിയാദ് നഗരസഭ പുറത്തിറക്കി.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും സന്ദേശങ്ങളും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും സംഗീത വിരുന്നുകളും കരിമരുന്ന് പ്രയോഗങ്ങളും ലേസർ പ്രദർശനങ്ങളും സാംസ്‌കാരിക, കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും മാളുകളും വാഹനങ്ങളും ഹരിതമയമായിരിക്കുകയാണ്. പ്രമുഖ മൊബൈൽ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. രക്തദാന കാമ്പയിന് ദിവസങ്ങൾക്കു മുമ്പ് തുടക്കം കുറിച്ചിരുന്നു.

ദേശീയദിനാഘോഷ പരിപാടികളുടെ റിപ്പോർട്ടിംഗിന് റിയാദിൽ മീഡിയ സെന്റർ വകുപ്പ് മന്ത്രി ഡോ. അവാദ് അൽഅവാദ് ഉദ്ഘാടനം ചെയ്തു. സൗദി പരമ്പരാഗത നൃത്ത ശിൽപമായ അർദ, ദേശീയഗാനം, സൗദി പതാക എന്നിവയെയും സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിനെയും കുറിച്ച ഡോക്യുമെന്ററികളും സംപ്രേഷണം ചെയ്യും.

റിയാദ്, ജിദ്ദ, ദമാം, മദീന അടക്കമുള്ള പ്രധാന നഗരങ്ങളിൽ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 24 -പരിപാടികൾ സൗദി ചാനൽ സംപ്രേഷണം ചെയ്യും.

അതെ സമയം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളുടെ നിറം മാറ്റുന്നതിനും അവയില്‍ എഴുത്തുകള്‍ രേഖപ്പെടുത്തുന്നതിനും ഫോട്ടോകളും പോസ്റ്ററുകളും പതിക്കുന്നതിനും നമ്പര്‍ പ്ലേറ്റുകള്‍ മറക്കുന്നതിനും എതിരെ ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ സുലൈമാന്‍ അല്‍സകരി മുന്നറിയിപ്പ് നല്‍കി.റോഡുകളില്‍ സംഘം ചേരുന്നതും നിയമ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി .

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Saturday 22 Sep 2018 04.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW