പാലാ കുടുംബ കോടതി മുമ്പാകെ
I.A. No. 925/2018 IN O.P. No. 20/2018
ഹര്‍ജിക്കാരി : മീനച്ചില്‍ താലൂക്കില്‍, മീനച്ചില്‍ വില്ലേജില്‍, മീനച്ചില്‍ കരയില്‍, മീനച്ചില്‍ പി.ഒ.യില്‍, കളത്തൂക്കുന്നേല്‍ വീട്ടില്‍ കുഞ്ഞുമോന് മകള്‍ 28 വയസുള്ള സുമിത. (പിന്: 686577).
ഒന്നാം എതൃകക്ഷി : ചങ്ങാനാശേരി താലൂക്കില്‍, കങ്ങഴ വില്ലേജില്‍, കങ്ങഴ കരയില്‍, ഇടിയരിക്കപ്പുഴ പി.ഒ.യില്‍, വെള്ളിലാത്തുങ്കല് വീട്ടില്‍ ഭാസ്കരന് മകന് 32 വയസുള്ള രണ്‍ജിത്ത് (പിന്: 686541).
ടി ഒന്നാം എതൃകക്ഷിയെ തെര്യപ്പെടുത്തുന്നതിന്.
പാലാ കുടുംബ കോടതി മുമ്പാകെ ഹര്‍ജിക്കാരിയുടെ പിതൃസ്വത്തവകാശമായി എതൃകക്ഷികളെ ഏല്‍പ്പിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും തിരികെ കിട്ടുന്നതിനും മറ്റുമായി ഹര്‍ജിക്കാരി ബോധിപ്പിച്ചിരിക്കുന്ന മേല്‍നമ്പര്‍ കേസില്‍ കോടതിയില്‍ നിന്നും അയച്ച നോട്ടീസ് ഒന്നാം എതൃകക്ഷിയെ കണ്ടെത്താനാവാതെ മടങ്ങിയിട്ടുള്ളതാണ്. മേല്‍നമ്പര്‍ ഹര്‍ജി സംഗതിക്ക് ടി എതൃകക്ഷിക്ക് എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉള്ളപക്ഷം ടി കേസിന്റെ അടുത്ത വിചാരണ തീയതിയായ 9.10.2018 തീയതി പകല്‍ 11 മണിക്ക് താങ്കള്‍ നേരിട്ടോ, അഭിഭാഷകന് മുഖേനയോ കോടതിയില്‍ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്ക്കമില്ലെന്നുകണ്ട് അന്യായസംഗതി തീര്‍ച്ച ചെയ്യുന്നതാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ജോഷി ജേക്കബ് (ഒപ്പ്)
ഹര്‍ജിക്കാരി ഭാഗം അഡ്വക്കേറ്റ്
23.08.2018