Tuesday, May 21, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 21 Sep 2018 05.00 PM

പ്രാര്‍ത്ഥനകളോടെ മലയാളത്തിന്റെ ക്യാപ്റ്റന് വിട: ക്യാപ്റ്റന്‍ രാജുവിന്റെ ഭൗതീക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Actor Captain Raju, Funeral

പത്തനംതിട്ട: ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട പുത്തന്‍പീടിക വടക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഓമല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുടുംബ വീടായ കുര്യന്റയ്യത്ത് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വിലാപയാത്രയായാണ് മൃതശരീരം പള്ളിയിലെത്തിച്ചത്.

ബസേലിയോസ് മാര്‍ത്തോമ്മ ദ്വിതീയന്‍ കാതോലിക്ക ബാവയുടെ കാര്‍മ്മികത്വത്തിലായിരുന്നു സംസ്‌കാര ശിശ്രൂഷകള്‍. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. ചലച്ചിത്ര ,രാഷ്ടീയ രംഗങ്ങളിലെ നിരവധി പ്രമുഖരും ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. മാന്ത്രിമാരായ എ കെ ബാലന്‍, മാത്യു ടി തോമസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചലച്ചിത്ര താരവും എം എല്‍ എ യുമായ മുകേഷ് ആന്റോ ആന്റണി എംപി ,എം എല്‍ എ മാരായ വീണ ജോര്‍ജ് രാജു എബാഹം തുടങ്ങിയ നിരവധി പ്രമുഖര്‍ പത്തനംതിട്ടയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW