Wednesday, October 17, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 21 Sep 2018 03.54 PM

പുഡ്ഡിംഗ് രുചിക്കൂട്ടുകള്‍...

uploads/news/2018/09/250477/mdmcokry210918.jpg

''പുഡ്ഡിംഗിന്റെ പുതുരുചി നമുക്കൊന്ന് ആസ്വദിച്ചാലോ? ഇതാ വ്യത്യസ്ത പുഡ്ഡിംഗ് രുചിക്കൂട്ടുകള്‍ നിങ്ങള്‍ക്കായി...''

ഡ്രൈഫ്രൂട്ട് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 150 ഗ്രാം
ബ്രഡ് പൊടിച്ചത് - 150 ഗ്രാം
ബട്ടര്‍ - 250 ഗ്രാം
പഞ്ചസാരപ്പൊടി - 250 ഗ്രാം
മുട്ട - 3 എണ്ണം
ഡ്രൈഫ്രൂട്ട്സ് - 450 ഗ്രാം
കശുവണ്ടിപ്പരിപ്പ് - 100 ഗ്രാം
തേന്‍ - 100 മില്ലി
ഓറഞ്ച് നീര് - ഒരു ഓറഞ്ചിന്റേത്
നാരങ്ങാനീര് - ഒരു നാരങ്ങയുടേത്
ആപ്പിള്‍ തൊലികളഞ്ഞ് കൊത്തിയരിഞ്ഞത് - 2 എണ്ണം
കറുവാപ്പട്ട പൊടിച്ചത് - ഒരു ടീസ്പൂണ്‍
റം - 30 മില്ലി
കാരമല്‍ - 3 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ബട്ടറും പഞ്ചസാരപ്പൊടിയും നല്ലതുപോലെ അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ക്കണം.
ഇതിലേക്ക് മൈദ, ബ്രഡ് പൊടി, കറുവാപ്പട്ട പൊടിച്ചത്, ആപ്പിള്‍, തേന്‍, ഡ്രൈ ഫ്രൂട്ട്സ്, കശുവണ്ടിപ്പരിപ്പ്, റം, എന്നിവയും ചേര്‍ത്ത് വീണ്ടും ഇളക്കുക.
ഒരു ട്രേയില്‍ ബട്ടര്‍പേപ്പര്‍ വച്ച് തയാറാക്കിയ കൂട്ട് ഒഴിച്ച് അലുമിനിയം ഫോയില്‍ പേപ്പര്‍കൊണ്ട് മൂടണം.
ഇത് ഓവനില്‍ വച്ച് ബേക്ക് ചെയ്‌തെടുക്കാം. ചൂടാറിയശേഷം പുഡ്ഡിംഗ് ട്രേയില്‍നിന്ന് മാറ്റി മുകളില്‍ കാരമല്‍ ഒഴിച്ച് വിളമ്പാം.
uploads/news/2018/09/250477/mdmcokry210918c.jpg

കോക്കനട്ട് മില്‍ക്ക് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
കട്ടിതേങ്ങാപ്പാല്‍ - ഒരു കപ്പ്
പാല്‍ - ഒരു കപ്പ്
ചൈനാഗ്രാസ് - 5 ഗ്രാം
വെള്ളം - 1/4 കപ്പ്
പഞ്ചസാര - 5 ടേബിള്‍ സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് - 3 ടേബിള്‍ സ്പൂണ്‍
ക്യാരമലൈസ്ഡ് നട്ട്‌സ് അല്ലെങ്കില്‍ കപ്പലണ്ടി മിഠായി പൊടിച്ചത് - 4 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ചൈനാഗ്രാസ് വെള്ളത്തില്‍ കുതിരാന്‍ വയ്ക്കുക. അല്‍പ്പസമയം കഴിഞ്ഞ് ചൈനാഗ്രാസ് ചെറുതീയില്‍ ചൂടാക്കി ഉരുക്കിയെടുക്കുക.
ഒരു പാനില്‍ പാല്‍ ചൂടാക്കി തിളയ്ക്കുമ്പോള്‍ പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് നന്നായി ഇളക്കി ചൂടാക്കു ക. ശേഷം അടുപ്പില്‍നിന്നിറക്കിവയ്ക്കാം. ഇതിലേക്ക് ചൈനാഗ്രാസ് ഉരുക്കിയതും തേങ്ങാപ്പാലും ചേര്‍ത്തിളക്കി ഇതൊരു പുഡ്ഡിംഗ് ട്രേയിലേക്ക് പകര്‍ന്ന് ചൂടാറിയ ശേഷം ഫ്രിഡ്ജില്‍വച്ച് തണുപ്പിക്കാം. വിളമ്പുന്നതിനുമുന്‍പ് ക്യാരമലൈസ്ഡ് നട്ട്സ് വിതറി വിളമ്പാം.
uploads/news/2018/09/250477/mdmcokry210918d.jpg

ക്യാരറ്റ് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
ക്യാരറ്റ് - 3 എണ്ണം
ഓറഞ്ച് - ഒരെണ്ണം (തൊലികളഞ്ഞ് അല്ലികള്‍ ചെറുതായി മുറിച്ചത്)
ആപ്പിള്‍ - 2 എണ്ണം(ചെറിയ കഷണങ്ങളാക്കിയത്)
ആരോറൂട്ട് ബിസ്‌ക്കറ്റ് - 5 എണ്ണം(പൊടിച്ചത്)
ബട്ടര്‍ - 1 1/2 ടീസ്പൂണ്‍
കൊക്കോ പൗഡര്‍ -ഒരു ടീസ്പൂണ്‍
കട്ടത്തൈര് - ഒരു കപ്പ്
പഞ്ചസാര - 1 1/2 കപ്പ്
നാരങ്ങാനീര് - ഒരു ടീസ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത് - ഒരു ടീസ്പൂണ്‍
പനീര്‍ - ഒരു കപ്പ്

തയാറാക്കുന്ന വിധം


ക്യാരറ്റ് ചെറുതായി അരിഞ്ഞ് ജ്യൂസറിലോ മിക്‌സിയിലോ അടിച്ച് നീരെടു ക്കുക. ക്യാരറ്റ് ജ്യൂസ്, തൈര്, പനീര്‍, പ ഞ്ചസാര, എന്നിവ ഒരുമിച്ച് ചേര്‍ത്ത് കുഴച്ച് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ബിസ്‌ക്കറ്റ് പൊടിച്ചതും ബട്ടറും കൊക്കോ പൗഡറും ചേര്‍ത്ത് ഇളക്കുക. ഒരു പാത്രത്തില്‍ ഓറഞ്ച്, ആപ്പിള്‍ ഇവ അരിഞ്ഞത് എടുത്ത് അതില്‍ നാരങ്ങാനീ ര് പുരട്ടി വയ്ക്കുക. ഒരു പുഡ്ഡിംഗ് മോള്‍ഡില്‍ ബിസ്‌ക്കറ്റിന്റെ കൂട്ട് വിതറി അതിനുമുകളില്‍ തണുപ്പിച്ച ക്യാരറ്റ് പനീര്‍ കൂട്ട് നിരത്തി മീതെ പഴങ്ങള്‍ അരിഞ്ഞതും വച്ച് കറുവാപ്പട്ടപ്പൊടിയും വിതറാം. ഇത് ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് മുറിച്ച് വിളമ്പാം.

മാംഗോ പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
കണ്ടന്‍സ്ഡ് മില്‍ക്ക് - ഒരു ടിന്‍
മാമ്പഴച്ചാറ് - 400 ഗ്രാം
വാല്‍നട്ടസ് ചെറുതായരിഞ്ഞത് - 1/2 കപ്പ്
മാങ്ങാ കഷണങ്ങള്‍ - 1/2 കപ്പ്
ജലാറ്റിന്‍ - 1 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


മാമ്പഴച്ചാറും ജലാറ്റിനും യോജിപ്പിച്ച് ജലാറ്റിന്‍ അലിയുന്നതുവരെ അടുപ്പില്‍ വച്ച് ചൂടാക്കുക. ശേഷം അടുപ്പില്‍നിന്നിറക്കി തണുക്കാന്‍ വയ്ക്കുക. കണ്ടന്‍സ്ഡ് മില്‍ക്കും ജലാറ്റിന്‍ മിശ്രിതവും ചേര്‍ത്ത് പുഡ്ഡിംഗ് ബൗളിലേക്ക് ഒഴിച്ച് 30 മിനിറ്റ് ഫ്രീസറില്‍ വച്ച് തണുപ്പിച്ചശേഷം മുകളില്‍ വാല്‍നട്ട്‌സും മാങ്ങയും അരിഞ്ഞത് വിതറി അലങ്കരിച്ച് വിളമ്പാം.
uploads/news/2018/09/250477/mdmcokry210918e.jpg

ആപ്പിള്‍ പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
കണ്ടന്‍സ്ഡ് മില്‍ക്ക് - 400 ഗ്രാം
ആപ്പിള്‍ ജ്യൂസ് - 400 ഗ്രാം
ആപ്പിള്‍ ചെറുതായി അരിഞ്ഞത് - 2 കപ്പ്
കശുവണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് - 1/2 കപ്പ്
ജലാറ്റിന്‍ - 1 1/2 ടീസ്പൂണ്‍
ഓറഞ്ചിന്റെ അല്ലി - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം


ആപ്പിള്‍ ജ്യൂസും ജലാറ്റിനും യോജിപ്പിച്ച് അലിയും വരെ അടുപ്പില്‍ വച്ച് ചൂടാക്കുക. ശേഷം അടുപ്പത്ത് നിന്നിറക്കി തണുക്കാന്‍ വയ്ക്കുക.
കണ്ടന്‍സ്ഡ് മില്‍ക്ക് മിക്‌സിയില്‍ ഒഴിച്ച് ഒന്നു കറക്കിയെടുത്ത് ഇതിലേക്ക് ജലാറ്റിന്‍ കൂട്ടും ചേര്‍ത്ത് പുഡ്ഡിംഗ് ബൗളില്‍ ഒഴിച്ച് 30 മിനിറ്റ് ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. മുകളില്‍ ഓറഞ്ചിന്റെ അല്ലികൊണ്ട് അലങ്കരിച്ച് വിളമ്പാം.

ബനാന പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
ഏത്തപ്പഴംം - 2 എണ്ണം (ചെറിയ കഷണങ്ങളാക്കിയത്)
പഞ്ചസാര - കാല്‍കപ്പ്
മൈദ - ഒരുടേബിള്‍ സ്പൂണ്‍
പാല്‍ - ഒരു കപ്പ്
കശുവണ്ടിപ്പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
ഗ്രാമ്പൂ - 5 എണ്ണം

തയാറാക്കുന്ന വിധം


ഒരു ഫ്രയിംഗ് പാനില്‍ പഞ്ചസാര എടുത്ത് നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ ചൂടാക്കിയ ശേഷം അടുപ്പില്‍നിന്നിറക്കി കുറച്ചു വെള്ളവും ഏത്തപ്പഴക്കഷണങ്ങളും ചേര്‍ക്കുക. ഗ്രാമ്പൂ ചതച്ച് അതിലിടുക. പിന്നീട് ഇളക്കി വേവിച്ച് വാങ്ങിവയ്ക്കുക. ശേഷം പുഡ്ഡിംഗ് പാത്രത്തിലേക്കു മാറ്റാം. മൈദയും പാലും യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കുക. ഇത് പഴക്കഷണങ്ങളുടെ മുകളിലേക്ക് ഒഴിക്കുക. തണുപ്പിച്ച ശേഷം വിളമ്പാം.
uploads/news/2018/09/250477/mdmcokry210918f.jpg

ഇളനീര്‍ പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
കരിക്ക് - 250 ഗ്രാം
കരിക്കുംവെള്ളം - ആവശ്യത്തിന്
പഞ്ചസാര - 100 ഗ്രാം
ചൈനാഗ്രാസ് -20 ഗ്രാം
പാല്‍ - 1/2 ലിറ്റര്‍
കണ്ടന്‍സ്ഡ് മില്‍ക്ക് - ഒന്നരക്കപ്പ്

തയാറാക്കുന്ന വിധം


കരിക്ക് ആവശ്യത്തിന് കരിക്കുംവെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക.
ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളമൊഴിച്ച് ചൈനാഗ്രാസ് ഉരുക്കിയെടുക്കുക. ഒരു പാനില്‍ പാല്‍ ഒഴിച്ച് അതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് കരിക്ക് അരച്ചതും കണ്ടന്‍സ്ഡ് മില്‍ക്കും ചൈന ഗ്രാസും ചേര്‍ത്ത് ചെറുചൂടി ല്‍ അല്‍പ്പസമയം ഇളക്കി അടുപ്പില്‍നിന്നിറക്കി വയ്ക്കുക. ഇതൊരു പുഡ്ഡിംഗ് ഡിഷില്‍ ഒഴിച്ച് ചൂടാറിയ ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Friday 21 Sep 2018 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW