Thursday, October 18, 2018 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 20 Sep 2018 08.55 PM

‘‘പ്ലീസ്, എന്റെ ഫോട്ടോ യൂ ട്യൂബില്‍ ഇടരുതേ...'' കെണിയിലായ വീട്ടമ്മമാര്‍ സെല്‍വനോട് കേണപേക്ഷിക്കുന്നു; പോലീസിനെ ഞെട്ടിച്ച് എന്‍ജനീയറിംഗ് വിദ്യാര്‍ത്ഥി

uploads/news/2018/09/250285/selvan-honey.jpg

കൊച്ചി : എറണാകുളം സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നാണ് കലൈ സെല്‍വന്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. എറണാകുളത്തെ വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റിലായ തമിഴ്‌നാട് വില്ലുപുരം തിണ്ടിവനം സ്വദേശി കലൈ സെല്‍വന്‍ കുമാറിന്റെ (21) ഹോബി കേട്ട് പൊലീസ് അന്തംവിട്ടു. വീട്ടമ്മമാരുടെയും യുവതികളുടെയും നഗ്‌നചിത്രങ്ങള്‍ ഉണ്ടാക്കുന്നതാണ് കലൈ സെല്‍വന്റെ ഹോബി.

എറണാകുളം സ്വദേശിനിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് യുവാവ് ഫേസ്ബുക്കില്‍ റിക്വസ്റ്റ് അയക്കുന്നത്. സ്ത്രീയാണെന്ന് വിചാരിച്ച് വീട്ടമ്മ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഫേസ്ബുക്ക് മെസഞ്ചറിലേക്ക് പരാതിക്കാരിയുടെ മുഖം ചേര്‍ത്ത് വെച്ച് മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോ അയച്ചു. പ്രതിയുമായി വീഡിയോ കോള്‍ ചെയ്യണമെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുമെന്നും വോയ്‌സ് മേസേജ് അയച്ചു. ഇതോടെ ഭീതിയിലായ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍സെല്‍ എസ്.ഐ. ജൈജിയുടെ സഹായത്തോടെ ബംഗളൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഏതെങ്കിലും പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുന്ന ഇയാള്‍ വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും തുരുതുരാ റിക്വസ്റ്റ് അയക്കും. ഇര കുടുങ്ങുന്നതുവരെ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നില്‍ കാത്തിരിക്കും. സൗഹൃദം സ്വീകരിച്ച് മറുപടി കിട്ടിയാല്‍ ഇര കുടുങ്ങിയെന്ന് ഉറപ്പായി. ചിത്രമെടുത്ത് മോര്‍ഫ് ചെയ്ത് രണ്ടു ദിവസം കഴിയുമ്പോള്‍ ഭീഷണി തുടങ്ങും. സൗത്ത് പൊലീസ് സി.ഐ ഇയാളുടെ ഫോണിലെ മെസഞ്ചര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. പ്ലീസ്, എന്റെ ഫോട്ടോ യൂ ട്യൂബില്‍ ഇടരുതേ...'' എന്ന് കേണപേക്ഷിക്കുന്ന ഇംഗ്ലീഷിലും തമിഴിലുമായുള്ള നിരവധി സന്ദേശങ്ങള്‍ ഫോണിലുണ്ടായിരുന്നു. ചിലതില്‍ സെല്‍വന്റെ മറുപടിയുണ്ട്. വീഡിയോ ചാറ്റ് ചെയ്താല്‍ യൂ ട്യൂബില്‍ ഇടില്ല. അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ പുറത്ത് വിടും''. - എന്നൊക്കെയായിരുന്നു മറുപടി.

പ്രതിയുടെ ഫോണും ലാപ്‌ടോപ്പും വിശദപരിശോധനയ്ക്ക് അയച്ചരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ സെക്‌സ് സൈറ്റില്‍ നിന്നു സ്ത്രീയുടെ നഗ്‌നഫോട്ടോ എടുത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മോര്‍ഫിംഗ് ചെയ്താണ് സെല്‍വന്‍ നഗ്‌നഫോട്ടോകള്‍ ഉണ്ടാക്കിയിരുന്നത്. മൊബൈലിനും ലാപ്‌ടോപ്പിനും പുറമെ സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എയ്‌റോനോട്ടിക്കല്‍ എന്‍ജനീയറിംഗ് വിദ്യാര്‍ത്ഥിയായ സെല്‍വന്‍ റിമാന്‍ഡിലാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW