Tuesday, October 23, 2018 Last Updated 52 Min 46 Sec ago English Edition
Todays E paper
Ads by Google
ചെറിയാൻ കിടങ്ങന്നൂർ
Thursday 20 Sep 2018 04.37 PM

സൗദിയിൽ മൽസ്യ വിപണന കേന്ദ്രത്തിലും ,മൽസ്യ ബന്ധനത്തിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങുന്നു :പുതിയ നിയമം ഏറെ ബാധിക്കുക മലയാളികളെ

uploads/news/2018/09/250252/Gulf200918f.jpg

റിയാദ് : സൗദി അറേബ്യയിൽ മലയാളികൾ ഏറെ കയ്യേറിവെച്ചിരുന്ന മൽസ്യ വിപണന മേഖലയിലും,മൽസ്യ ബന്ധനത്തിലും സൗദി വൽക്കരണം ശതമാക്കാൻ ഒരുങ്ങുന്നു . ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായിട്ടാണ് മത്സ്യവിപണന മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നത് .

ഇതിന് മുന്നോടിയായി സൗദി അക്വാകൾച്ചർ സൊസൈറ്റിയുമായി ചേർന്ന് 'സമക്' എന്ന പേരിൽ രാജ്യവ്യാപകമായി നിരവധി വിൽപന കേന്ദ്രങ്ങൾ തുറക്കാൻ തൊഴിൽ മന്ത്രാലയം പദ്ധതിയിടുന്നത് .ഈ വർഷം ഡിസംബർ അവസാനവാരത്തോടെ സൗദിയുടെ വിവിധ പ്രവിശ്യകളിലായി 100 ഓളം മത്സ്യവിൽപന കേന്ദ്രങ്ങൾ തുറക്കും .

ഇത് വഴി ആയിരക്കണക്കിന് സൗദി യുവാക്കൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സൗദി ഫിഷറീസ് മേധാവി ഡോ. അലി അൽശൈഖി അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യത്ത് മത്സ്യമേഖലയിൽ 28,048 പേർ ഉപജീവനം തേടുന്നുവെന്നാണ് കണക്ക്. ഇവിടെ വിദേശികളാണ് കൂടുതലായി ജോലി നോക്കിയിരുന്നത് .

മത്സ്യബന്ധന മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കാനിരിക്കെ ഫിഷിങ് ഹാർബറുകളിൽ അതിനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണ് . മത്സ്യ ബന്ധനത്തിന് കടലിൽ പോകുന്ന ബോട്ടുകളിൽ ആദ്യഘട്ടത്തിൽ ഒരു സൗദി ജീവനക്കാരനെങ്കിലും ഉണ്ടാകണമെന്നാണ് നിർദേശം.

ഈ മാസം( സെപ്റ്റംബർ )30 മുതൽ നിയമം കർശനമായി നടപ്പാക്കുമെന്ന് ജല വിഭവ മന്ത്രാലയ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശികൾക്ക് മത്സ്യബന്ധന മേഖലയിൽ കൂടി കൂടുതൽ തൊഴിലവസരം ഉണ്ടാക്കുകയാണ് ഇത് വഴി അധികൃതർ ലക്ഷ്യമാക്കുന്നത്.

ഈ ജോലി ഇഷ്ടമുള്ള സ്വദേശികൾക്ക് ബോട്ടുകളിൽ അവസരം നൽകുന്നുണ്ടെങ്കിലും പുതു തലമുറയിലെ യുവാക്കൾ ഈ രംഗത്തേക്ക് കടന്നു വരാൻ വിമുഖത കാട്ടുന്നതായി വിലയിരുത്തപ്പെടുന്നു. മറ്റു പല ജോലികളെക്കാൾ കൂടുതൽ ദുഷ്‌കരമായ മേഖലയാണിത്. മതിയായ വരുമാനം ലഭിക്കാത്തതിനാലും ദിവസങ്ങളോളം കുടുംബത്തെ വിട്ട് നിന്ന് നടുക്കടലിൽ കഴിയേണ്ടതിനാലും മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്യാൻ സൗദി യുവാക്കൾ തയ്യാറാകുന്നില്ല.

സൗദി ജീവനക്കാരില്ലാത്ത ബോട്ടുകൾ കടലിലിറങ്ങാൻ ഒക്ടോബർ ഒന്ന് മുതൽ അനുവാദം കൊടുക്കില്ല. പുതിയ ബോട്ടുകൾക്ക് ലൈസ ൻസ് ലഭിക്കാനും സൗദി ജീവനക്കാരുടെ സാന്നിധ്യം നിർബന്ധമാകും. നിലവിൽ മത്സ്യ വിപണി വലിയ മാന്ദ്യത്തിെൻറ പിടിയിലാണ്.

ഈ മാസം (സെപ്റ്റംബർ) 12 മുതൽ 12 സ്വകാര്യ മേഖലയിൽ സൗദി വൽക്കരണ പദ്ധതി തൊഴിൽ മന്ത്രാലയം കർശനമായി നടപ്പാക്കിവരികയാണ് .ആദ്യ പാദത്തിൽ നാല് തൊഴിൽ മേഖലയിൽ സ്വദേശി വത്കരണം നടപ്പാക്കിയത് .

തുണിക്കട ,പാത്രങ്ങൾ ,വാഹനങ്ങളുടെ വിൽപ്പന കേന്ദ്രം , ഫർണീച്ചർ കട എന്നീ സ്ഥാപനങ്ങളിൽ 70 ശതമാനം സൗദി വൽക്കരണം ആണ് നടപ്പാക്കിവരുന്നത് .രാജ്യത്ത് സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങളിൽ പരിശോധനയിൽ പിടിക്കപ്പെട്ടാൽ 20,000 റിയാൽ പിഴ നൽകേണ്ടിവരും .

Ads by Google
ചെറിയാൻ കിടങ്ങന്നൂർ
Thursday 20 Sep 2018 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW