Friday, July 19, 2019 Last Updated 11 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 20 Sep 2018 02.09 PM

ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഓരോ ഹോംമാച്ചിനും സച്ചിന് നല്‍കിയിരുന്നത് ഒരു കോടി ; താരം ക്‌ളബ്ബ് വിട്ടതിന് പിന്നില്‍

uploads/news/2018/09/250232/sachin.jpg

ഐഎസ്എല്‍ അഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്‌ളബ്ബുകളില്‍ ഒന്നായ കേരളബ്‌ളാസ്‌റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് ദൈവം സച്ചിന്റെ വിടവാണ് ഇത്തവണ ഏറ്റവും നിരാശരാക്കുന്നത്. നിറഞ്ഞുകവിയുന്ന സ്‌റ്റേഡിയത്തില്‍ സച്ചിനെ കൂടി കാണാനാകുന്നത് അത്രമാത്രം സന്തോഷപ്പെട്ട കാര്യമാണ്. എന്നാല്‍ ബ്‌ളാസ്‌റ്റേഴ്‌സിന്റെ ആരാധകരെ നിറയ്ക്കാന്‍ സച്ചിന് ഓരോ കളിക്കും നല്‍കിയിരുന്നത് ഒരു കോടി രൂപവെച്ചായിരുന്നെന്ന് റിപ്പോര്‍ട്ട്.

മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം കയ്യൊഴിഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എന്നല്ല ലോകത്തെ തന്നെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. നിലവിലെ വിവരങ്ങളനുസരിച്ച് സാമ്പത്തിക കാരണങ്ങള്‍ തന്നെയാണ് സച്ചിനെ ബ്ലാസ്‌റ്റേഴ്‌സ് ഉടമസ്ഥാവകാശം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചത്.

തുടക്കത്തില്‍ 40 ശതമാനം ഓഹരി ഉണ്ടായിരുന്ന തനിക്ക് ടീമില്‍ അവശേഷിച്ചിരുന്ന 20 ശതമാനം ഓഹരി കൂടി വിറ്റു. 20 ശതമാനം ഓഹരി നേരത്തേ താരം വിറ്റിരുന്നു. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ 80 ശതമാനം ഓഹരികള്‍ കയ്യാളുന്ന ഐക്വെസ്റ്റ്, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവര്‍ തന്നെ സച്ചിന്റെ ഓഹരിയും സ്വീകരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആദ്യ സീസണില്‍ 25 കോടിയോളമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ നഷ്ടമെന്ന് പ്രമുഖ സ്‌പോര്‍ട്‌സ്ഫിനാന്‍സ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടീമിന്റെ ഹോം ഗെയിമുകളില്‍ സ്ഥിര സാന്നിധ്യമായിരുന്ന സച്ചിന് ഓരോ മത്സരത്തിന് എത്തുന്നതിനും ഒരു കോടി രൂപ വീതം നല്‍കുന്നത് ക്‌ളബ്ബിന് നിലവിലെ അവസ്ഥയില്‍ താങ്ങാന്‍ കഴിയുന്നതല്ലത്രേ. 2017 18 സീസണില്‍ എത്തുമ്പോള്‍ 10 15 കോടിയായി നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ലാഭത്തിലേക്കെത്താന്‍ ഇനിയും സമയമെടുക്കും. ഇത്രയും ദീര്‍ഘമായ കാലയളവ് വരെ കാത്തിരിക്കാന്‍ സച്ചിന്‍ തയ്യാറല്ലെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സച്ചിന്‍ പുതുതായി ആരംഭിച്ച ക്രിക്കറ്റ് അക്കാദമിയുടെ സഹഉടമകളായ കൗണ്ടി ക്ലബ്ബ് മിഡില്‍സെക്‌സും ബ്ലാസ്‌റ്റേഴ്‌സിലെ നഷ്ടക്കച്ചവടത്തില്‍ അതൃപ്തരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സച്ചിനൊപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ സഹഉടമയായിരുന്ന വ്യവസായി പ്രകാശ്.വി.പൊട്‌ലൂരി 2016ല്‍ തന്നെ തന്റെ ഓഹരികള്‍ ഒഴിഞ്ഞിരുന്നു. ഇദ്ദേഹത്തില്‍ നിന്നാണ് ചിരഞ്ജീവി ഉള്‍പ്പെടെയുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇപ്പോഴത്തെ ഉടമകള്‍ ഓഹരി വാങ്ങുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW