Wednesday, October 17, 2018 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Sep 2018 03.02 PM

നഖം സുന്ദരമാക്കാന്‍ എളുപ്പവഴികള്‍...

uploads/news/2018/09/249954/lifestylnail190918a.jpg

നഖം സുന്ദരമായി സൂക്ഷിച്ചാല്‍ കൈകള്‍ക്കും അഴക് വര്‍ദ്ധിക്കും. നഖത്തെ സംരക്ഷിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്.

1. എല്ലായ്‌പ്പോഴും നഖം മിനുസമാക്കുന്നത് ഒരേ ദിശയിലേക്കാണെങ്കില്‍ പൊട്ടല്‍ കുറയും. രണ്ട് ദിശയിലേക്കും രാകുകയാണെങ്കില്‍ നഖത്തിന്റെ അറ്റത്തെ സമ്മര്‍ദ്ദം ഉയരുകയും ഇത് നഖം പൊട്ടുന്നതിന് കാരണമാകും. ഒരേ ദിശയില്‍ തന്നെ നഖം മിനുസമാക്കണമെന്ന് ആദ്യം കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. നഖങ്ങള്‍ ദീര്‍ഘകാലം ആരോഗ്യത്തോടെയും ബലത്തോടെയും ഇരിക്കാന്‍ ഇത് സഹായിക്കും.

2. നഖത്തിന് മുകളില്‍ പോളിഷോ നിറമോ ഇടുന്നത് നഖത്തെ പരിസ്ഥിതി ആഘാതങ്ങളില്‍ നിന്നും സംരക്ഷിക്കും. ഇത് നഖത്തിന് ബലം നല്‍കുകയും അലക്കുകയും ഉരക്കുകയും മറ്റും ചെയ്യുമ്പോള്‍ നഖം പൊട്ടുന്നത് തടയുകയും ചെയ്യും.

3. നഖം നനഞ്ഞിരിക്കുമ്പോള്‍ ജോലി ചെയ്യുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് നിറം നല്‍കി ആദ്യ മണിക്കൂറുകളില്‍ കഠിനമായ പണികള്‍ ചെയ്യരുത്. നനഞ്ഞ നഖം ഉണങ്ങിയ നഖത്തേക്കാള്‍ ദുര്‍ബലമായതിനാല്‍ വേഗത്തില്‍ പൊട്ടാന്‍ സാധ്യത ഉണ്ട്.

4. മുടി, മുഖം, ശരീരം എന്നിവ കണ്ടീഷന്‍ ചെയ്യുന്നത് പോലെ നഖങ്ങളും പതിവായി കണ്ടീഷന്‍ ചെയ്യുക. പരിസ്ഥിതി ഘടകങ്ങളാലും പോളിഷ് ഇടുന്നത് മൂലവും നഖങ്ങള്‍ പരുക്കനാവാന്‍ സാധ്യത ഉണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ രാത്രി മുഴുവന്‍ ക്രീമുകളും മറ്റും പുരട്ടി നഖങ്ങള്‍ കണ്ടീഷന്‍ ചെയ്യേണ്ടത് ആവശ്യമാണ്. നനവും നിറവും നിലനിര്‍ത്തി നഖങ്ങള്‍ ആരോഗ്യത്തോടെയും ബലത്തോടെയും ഇരിക്കാന്‍ ഇത് സഹായിക്കും.

uploads/news/2018/09/249954/lifestylnail190918b.jpg

5. വില കുറഞ്ഞ നെയില്‍ കട്ടര്‍ ഉപയോഗിക്കാതെ നിലവാരമുള്ള കട്ടര്‍വാങ്ങിക്കാന്‍ മറക്കരുത്. നഖം നല്ല ആകൃതിയില്‍ മുറിക്കാന്‍ ഇവ സഹായിക്കും. ഒറ്റ വെട്ടില്‍ തന്നെ നഖം വൃത്തിയാകും. നഖത്തിന്റെ പാളികളോ ചര്‍മ്മത്തിന്റെ കഷണങ്ങളോ അവശേഷിക്കില്ല.

6. പിരിയാണി ഇളക്കാനും ചെവി വൃത്തിയാക്കാനും മറ്റും നഖം ഉപയോഗിക്കുന്നവരുണ്ട്. ഇത്തരത്തില്‍ നഖം പൊട്ടാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഒഴിവാക്കുക. പ്രത്യേകിച്ച് സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിക്കുക.

7. നഖത്തിലെ നിറം കളയുന്നതിന് നമ്മള്‍ റിമൂവറില്‍ മുക്കിയ പഞ്ഞികൊണ്ട് ഉരയ്ക്കാറുണ്ട്. എന്നാലിത് നഖം ദുര്‍ബലമാക്കും. അതിനാല്‍ റിമൂവറില്‍ മുക്കിയ പഞ്ഞി നഖത്തിന് മുകളില്‍ കുറച്ച് നേരം വച്ച് പോളിഷ് അലിയിക്കുക. അതിന് ശേഷം സാവധാനം തുടച്ച് കളയുക. നിറം വളരെ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

Ads by Google
Wednesday 19 Sep 2018 03.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW