Wednesday, December 19, 2018 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Sep 2018 01.29 AM

കുഫോസില്‍: ലാബ്‌ അസിസ്‌റ്റന്റ്‌

കൊച്ചി പനങ്ങാട്‌ ആസ്‌ഥാനമായുള്ള കേരള ഫിഷറീസ്‌-സമുദ്രപഠന സര്‍വകലാശാലയില്‍ ലാബ്‌ അസിസ്‌റ്റന്റിന്റെ മൂന്ന്‌ ഒഴിവുണ്ട്‌. ബയോകെമിസ്‌ട്രി ലാബ്‌ (ങ്കന്റന്ധനുദ്ദഗ്നത്സത്ന മ്മഗ്ന. 1), ഫുഡ്‌സയന്‍സ്‌ ലാബ്‌ (ങ്കന്റന്ധനുദ്ദഗ്നത്സത്ന മ്മഗ്ന. 2), മൈക്രോബയോളജി ലാബ്‌ (ങ്കന്റന്ധനുദ്ദഗ്നത്സത്ന മ്മഗ്ന. 3) എന്നിവയിലാണ്‌ ഒഴിവ്‌. കരാര്‍ അടിസ്‌ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ്‌ നിയമനം.
ശമ്പളം: 19950 രൂപ.
യോഗ്യത: സയന്‍സ്‌ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറല്‍/ഫിഷറീസ്‌ വിഷയങ്ങളോടെയുള്ള പ്ലസ്‌ടു. ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടുവര്‍ഷത്തെ ലബോറട്ടറി പരിചയം.
അപേക്ഷാഫീസ്‌: 100 രൂപ. എസ്‌.സി., എസ്‌.ടിക്കാര്‍ക്ക്‌ 50 രൂപ. ഇത്‌ ഡി.ഡി.യായോ യൂണിവേഴ്‌സിറ്റി കാഷ്‌ കൗണ്ടറില്‍ നേരിട്ടോ അടയ്‌ക്കാം. ഡി.ഡി. Finance Officer, Kerala University of Fisheries an dOcean Stuides, Pananga^d എന്ന പേരില്‍ ഏതെങ്കിലും ദേശസാത്‌കൃത ബാങ്കില്‍ നിന്ന്‌ വൈറ്റില ബ്രാഞ്ചില്‍ മാറാവുന്ന വിധം എടുത്തതാവണം.
അപേക്ഷ: http://www.kufos.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന്‌ അപേക്ഷാഫോം ഡൗണ്‍ലോഡ്‌ ചെയ്യണം. പൂരിപ്പിച്ച അപേക്ഷയും ഡി.ഡി.യും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഇനി പറയുന്ന വിലാസത്തില്‍ അയയ്‌ക്കണം. വിലാസം: The Rgistrar, Kerala University of Fisheries an dOcean Stuides, Pananga dP.O., Maadvana, Kochi 682506.
അപേക്ഷ അയയ്‌ക്കുന്ന കവറിനു പുറത്ത്‌ പരസ്യനമ്പറും കാറ്റഗറി നമ്പറും രേഖപ്പെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്‌റ്റംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Wednesday 19 Sep 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW