Friday, December 14, 2018 Last Updated 11 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Sep 2018 01.29 AM

കേന്ദ്ര സര്‍വീസില്‍ 1136 ഒഴിവ്‌ , കേരള കര്‍ണാടക റീജനില്‍ 11 ഒഴിവുകള്‍

uploads/news/2018/09/249863/car1.jpg

കേന്ദ്ര സര്‍വീസില്‍ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ സ്‌റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ എസ്‌.എസ്‌.സി റീജനുകളില്‍ 130 തസ്‌തികകളിലായി 1136 ഒഴിവുകളുണ്ട്‌. കേരള കര്‍ണാടക റീജനില്‍ ഒഴിവുകള്‍ 11.
ബിരുദം, പ്ലസ്‌ ടു, എസ്‌.എസ്‌.എല്‍.സി ജയിച്ചവര്‍ക്കാണ്‌ അവസരം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫീസുകളിലുമാകും നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്‌റ്റംബര്‍ 30. കേരളം ഉള്‍പ്പെടുന്ന കേരള, കര്‍ണാടക റീജനില്‍ (കെ.കെ.ആര്‍) ഒഴിവുള്ള തസ്‌തികകളും എണ്ണവും വകുപ്പും ചുവടെ. പോസ്‌റ്റ്കോഡ്‌ ബ്രാക്കറ്റില്‍.

ഗ്രൂപ്പ്‌ സി: ലബോറട്ടറി അസിസ്‌റ്റന്റ്‌ (10918)-2
വകുപ്പ്‌: നാഷനല്‍ സെന്റര്‍ ഫോര്‍ ഓര്‍ഗാനിക്‌ ഫാമിങ്‌.
ഗ്രൂപ്പ്‌ ബി: നാവിഗേഷനല്‍ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌-11 (10118)-6
വകുപ്പ്‌: ഡയറക്‌ടറേറ്റ്‌ ഓഫ്‌ ലൈറ്റ്‌ ഹൗസ്‌ ആന്‍ഡ്‌ ലൈറ്റ്‌ ഷിപ്‌സ്.
ഗ്രൂപ്പ്‌ സി: സ്‌റ്റോര്‍ കീപ്പര്‍ കം കെയര്‍ടേക്കര്‍ (10218)-1
വകുപ്പ്‌: നാഷനല്‍ മ്യൂസിയം ഓഫ്‌ നാച്ചുറല്‍ ഹിസ്‌റ്ററി
ഗ്രൂപ്പ്‌ സി: ലബോറട്ടറി അറ്റന്‍ഡന്റ്‌ (10318)-2
വകുപ്പ്‌: നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍, ഡി.ജി.എച്ച്‌.എസ്‌.

യോഗ്യത: ലബോറട്ടറി അസിസ്‌റ്റന്റ്‌: അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ സയന്‍സ്‌ വിഷയത്തില്‍ പ്ലസ്‌ ടു ജയം. ഫെര്‍ട്ടിലൈസേഴ്‌സ് കണ്‍ട്രോള്‍ ഓര്‍ഡറിനു കീഴില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ഏതെങ്കിലും ലബോറട്ടറിയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18-25.

നാവിഗേഷനല്‍ അസിസ്‌റ്റന്റ്‌്: പ്ലസ്‌ ടു ജയം. ഇലക്‌ട്രോണിക്‌സ്/ടെലി കമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സില്‍ അംഗീകൃത സ്‌ഥാപനത്തില്‍നിന്നുള്ള ഡിപ്ലോമ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18-27.
സ്‌റ്റോര്‍ കീപ്പര്‍ കം കെയര്‍ടേക്കര്‍: പ്ലസ്‌ ടു ജയം. തത്തുല്യം. സമാനമേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18-25.
ലബോറട്ടറി അറ്റന്‍ഡന്റ്‌്: പത്താംക്ലാസ്‌ ജയം തത്തുല്യം.
പ്രായം: 18-25.
ഒന്നില്‍ കൂടുതല്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കുകയും ഫീസടയ്‌ക്കുകയും വേണം.
അപേക്ഷാഫീസ്‌: 100 രൂപ. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ചെലാന്‍ വഴിയാണ്‌ ഫീസടയ്‌ക്കേണ്ടത്‌. ഒക്‌ടോബര്‍ മൂന്നുവരെ ഫീസടയ്‌ക്കാന്‍ സൗകര്യമുണ്ട്‌. സ്‌ത്രീകള്‍ക്കും എസ്‌.സി./എസ്‌.ടി വിഭാഗക്കാര്‍ക്കും വിമുക്‌തഭടന്മാര്‍ക്കും അംഗപരിമിതര്‍ക്കും ഫീസില്ല.
2018 ഓഗസ്‌റ്റ് ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും. ഉയര്‍ന്ന പ്രായപരിധിയല്‍ എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒബിസിക്ക്‌ മൂന്നും വികലാംഗര്‍ക്കു പത്തുവര്‍ഷം ഇളവുണ്ട്‌. വയസിളവു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.
തെരഞ്ഞെടുപ്പ്‌: കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ ജനറല്‍ വിഭാഗക്കാര്‍ പരീക്ഷ പാസാകാന്‍ കുറഞ്ഞത്‌ 35 ശതമാനം മാര്‍ക്ക്‌ നേടിയിരിക്കണം. ഒബിസി വിഭാഗത്തിന്‌ 30 ശതമാനം. മറ്റുവിഭാഗക്കാര്‍ 25 ശതമാനം മാര്‍ക്കും നേടണം. പരീക്ഷാ സിലബസ്‌ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ കാണുക.
അപേക്ഷിക്കുന്ന വിധം: www.ssconline.nic.in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്‌ വഴി ഒറ്റത്തവണ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച്‌ സമര്‍പ്പിച്ചാല്‍ മതി. അല്ലാത്തവര്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷം അപേക്ഷിക്കുക. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന റജിസ്‌ട്രേഷന്‍ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്‌ക്കണം. എസ്‌.എസ്‌.സി നടത്തുന്ന പരീക്ഷകള്‍ക്ക്‌ ഇത്‌ ആവശ്യമായി വരും.
വിശദവിവരങ്ങള്‍ക്ക്‌: www.ssconline.nic.in

Ads by Google
Wednesday 19 Sep 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW