Friday, December 14, 2018 Last Updated 13 Min 34 Sec ago English Edition
Todays E paper
Ads by Google
ജി. വിശാഖന്‍
Tuesday 18 Sep 2018 02.09 AM

ഷൂട്ട്‌ ചെയ്യാതെ പോയ ആ അവസാന 15 മിനിട്ടാണ്‌ ക്യാപ്‌റ്റന്റെ ജീവിതത്തിന്റെ തിരക്കഥ തിരുത്തിയത്; സ്വന്തം തറവാടും കുടുംബസ്വത്തും വില്‍ക്കേണ്ടിവന്ന ക്ലൈമാക്‌സ്‌

uploads/news/2018/09/249556/pavanayi-99.99.jpg

ഷൂട്ട്‌ ചെയ്യാതെ പോയ ആ അവസാന 15 മിനിട്ടാണ്‌ ക്യാപ്‌റ്റന്‍ രാജുവിന്റെ ജീവിതത്തിന്റെ തിരക്കഥ തിരുത്തിയത്‌. നാടോടിക്കാറ്റിലെ സ്വന്തം കഥാപാത്രമായ പവനായിയെ കേന്ദ്രമാക്കി ക്യാപ്‌റ്റന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത മിസ്‌റ്റര്‍ പവനായി 99.99 എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിലെ 15 മിനുട്ടാണ്‌ ഷൂട്ട്‌ ചെയ്യാനാകാതെ പോയത്‌, പടം പെട്ടിയിലുമായി, സഹനിര്‍മാതാവ്‌ കൂടിയായ ക്യാപറ്റന്‍ രാജു കടക്കെണിയിലും.
കരകയറാന്‍ സ്വന്തം തറവാടും കുടുംബസ്വത്തും വില്‍ക്കേണ്ടിവന്നു. പത്തനംതിട്ട-ഓമല്ലൂര്‍ റോഡരില്‍ പുത്തന്‍ പീടികയിലെ കൊടുംവളവിന്റെ ഓരത്ത്‌ ക്യാപ്‌ടന്‍ രാജുവിന്റെ കുടുംബവീട്‌ ഇപ്പോഴുമുണ്ട്‌, വേറൊരാളിന്റെ ഉടമസ്‌ഥതയില്‍.

നടന്‍ വിജയരാഘവന്റെ മകന്‍ ദേവദത്തന്‍, നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2012ലാണ്‌ മിസ്‌റ്റര്‍ പവനായി ഷൂട്ടിങ്‌ ആരംഭിച്ചത്‌. പത്തനംതിട്ട ആനപ്പാറ സ്വദേശിയായിരുന്നു സഹനിര്‍മാതാവ്‌. ഷൂട്ടിങ്‌ നടന്നതും പത്തനംതിട്ടയുടെ പ്രാന്തപ്രദേശങ്ങളില്‍. പ്രതീക്ഷിച്ചിടത്ത്‌ ചെലവ്‌ പിടിച്ചുനിര്‍ത്താനായില്ല.

ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ കലഞ്ഞൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോട്‌ അനുബന്ധിച്ച്‌ ഷൂട്ട്‌ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്‌. എന്നാല്‍, മുന്നൊരുക്കങ്ങള്‍ നടത്തി വന്നപ്പോഴേക്കും ഉത്സവം കഴിഞ്ഞു. ഉത്സവത്തിന്റെ സെറ്റിട്ട്‌ ഷൂട്ട്‌ ചെയ്യുന്നത്‌ വലിയ ചെലവു വരുത്തും. ഇതോടെ പടം നിലച്ചു.

ക്യാപ്‌റ്റന്‍ കടക്കെണിയിലുമായി. അങ്ങനെയാണ്‌ കുടുംബസ്വത്ത്‌ വിറ്റ്‌ കടം വീട്ടേണ്ടി വന്നത്‌. എറണാകുളത്തേക്ക്‌ താമസം മാറ്റിയെങ്കിലും ക്യാപ്‌റ്റന്‍ രാജു തനി നാടന്‍ പത്തനംതിട്ടക്കാരന്‍ തന്നെയായിരുന്നു. വോളിബോള്‍ മേളകളിലും പള്ളിയിലെ പരിപാടികളിലുമൊക്കെ സജീവസാന്നിധ്യമായി. സാധാരണക്കാരില്‍ സാധാരണക്കാരനായിട്ടാണ്‌ അദ്ദേഹം നാട്ടില്‍ കഴിഞ്ഞത്‌.
മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയില്‍ വേണം തന്നെ സംസ്‌കരിക്കാനെന്ന്‌ പലപ്പോഴും ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

അന്ത്യാഭിലാഷം സാധിച്ചു കൊടുക്കാന്‍ തന്നെയാണ്‌ അവരുടെ തീരുമാനം. വ്യാഴാഴ്‌ച പുത്തന്‍പീടിക വടക്ക്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി സെമിത്തേരിയിലാകും രാജുവിന്റെ സംസ്‌കാരം നടക്കുക.

രതിലയം എന്ന സിനിമയിലെ വില്ലനായിട്ടായിരുന്നു രാജുവിന്റെ സിനിമയിലെ അരങ്ങേറ്റം. പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ മധുവായിരുന്നു നായകന്‍.

എന്നാല്‍ ജോഷിയുടെ രക്‌തം തന്റെ കന്നിച്ചിത്രം എന്ന പേരില്‍ അറിയപ്പെടാനാണ്‌ രാജു ആഗ്രഹിച്ചത്‌.

ജി. വിശാഖന്‍

Ads by Google
ജി. വിശാഖന്‍
Tuesday 18 Sep 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW