Tuesday, May 21, 2019 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 17 Sep 2018 02.58 PM

സര്‍ക്കാര്‍ സമ്മതിച്ചാല്‍ 35 രൂപയ്ക്ക് പതഞ്ജലി പെട്രോളും ഡീസലും നല്‍കാമെന്ന് രാംദേവ്

uploads/news/2018/09/249342/baba-ramdev.jpg

ന്യൂഡല്‍ഹി : സര്‍ക്കാര്‍ സമ്മതം നല്‍കുകയും ഒപ്പം നികുതിയില്‍ ഇളവ് അനുവദിക്കുകയും ചെയ്താല്‍ നിലവിലുള്ളതിന്റെ പകുതി വിലയ്ക്ക് പതഞ്ജലി പെട്രോളും ഡീസലും നല്‍കുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. പതഞ്ജലി കുറഞ്ഞ വിലയ്ക്ക് ഇന്ധനം നല്‍കുമോ എന്ന എന്‍ഡി ടിവി യൂത്ത് കോണ്‍ക്ലേവ് അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പെട്രോളും ഡീസലും ലിറ്ററിന് 35 മുതല്‍ 40 രൂപയ്ക്ക് വരെ നല്‍കാന്‍ പതഞ്ജലിയ്ക്കു കഴിയുമെന്ന് രാംദേവ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും പെട്രോള്‍ വില കുറച്ചില്ലെങ്കില്‍ മോഡി സര്‍ക്കാര്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും രാംദേവ് ആരോപിച്ചു.

അതേസമയം, സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ലെന്ന് പറയുന്നില്ലെന്നും ക്ലീന്‍ ഇന്ത്യാ മിഷനൊക്കെ അത്തരത്തിലുള്ളതാണെന്നും ബാബാ രാംദേവ് ചൂണ്ടിക്കാട്ടി. ഇന്ധനവിലയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Ads by Google
Loading...
TRENDING NOW