Thursday, July 04, 2019 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 17 Sep 2018 12.24 PM

അശോക് ലെയ്‌ലാന്‍ഡിന്റെ 200 ബസുകള്‍ ഇനി ബംഗ്ലാദേശിൽ ഓടും

ashok leyland

അശോക് ലെയ്‌ലാന്‍ഡിന്റെ ബസുകള്‍ വിദേശ നിരത്തിലും സാന്നിധ്യമുറപ്പിക്കുന്നു. ഇന്ത്യന്‍ വാണിജ്യവാഹന നിര്‍മാതാക്കളില്‍ അതികായരാണ് അശോക് ലെയ്‌ലാന്‍ഡ്. ലെയ്‌ലാന്‍ഡിന്റെ 200 ബസുകളാണ് ബംഗ്ലാദേശിന്റെ പൊതുഗതാഗത വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

200 എസി ബസുകള്‍ ലെയ്‌ലാന്‍ഡ് നിര്‍മിച്ച് നല്‍കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച ശേഷം ഈ ബസുകള്‍ കയറ്റി അയയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ബംഗ്ലാദേശിലെ സിറ്റി സര്‍വീസുകള്‍ക്കും ഇന്റര്‍സിറ്റി സര്‍വീസുകള്‍ക്കുമായാണ് ബംഗ്ലാദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് ലെയ്‌ലാന്‍ഡ് ബസുകള്‍ നൽകുന്നത്.

വൈകാതെ ലെയ്‌ലാന്‍ഡ് ബംഗ്ലാദേശിലെ വാഹന നിര്‍മാതാക്കളായ ഐഎഫ്എഡി ഓട്ടോസുമായി ചേര്‍ന്ന് ബംഗ്ലാദേശില്‍ വാഹനം നിര്‍മിക്കുമെന്നാണ് സൂചന. വാഹന നിര്‍മാണ പ്ലാന്റ് ബംഗ്ലാദേശില്‍ സ്ഥാപിക്കുമെന്ന് ലെയ്‌ലാന്‍ഡ് കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. എന്നാൽ, ഇത് പൂര്‍ത്തിയാകാന്‍ 15 മാസമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW