Friday, June 21, 2019 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 17 Sep 2018 12.16 PM

ഡോക്ടര്‍ തീയറ്ററിലാണ്! ആക്ടര്‍ ലക്ഷ്മി ആത്മവിശ്വാസത്തിലാണ്....

''ആതുരസേവന രംഗത്ത് നിന്ന് അഭിനയരംഗത്തേക്ക് വന്ന യുവനായിക ഐശ്വര്യലക്ഷ്മി തന്റെ വിശേഷങ്ങളും... സിനിമാനുഭവങ്ങളും... പങ്കുവയ്ക്കുന്നു''
uploads/news/2018/09/249313/aiswaryalakshmi170918.jpg

ആരെ കണ്ടാലും ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കണമെന്ന ചിന്ത... ഇതിന് വല്ല ട്രീറ്റ്‌മെന്റും ഉണ്ടോ ഡോക്ടര്‍?? ഐശ്വര്യ ലക്ഷ്മിയെ കണ്ട മാത്രയില്‍ ചോദിച്ചത് ഇതാണ്.

അടുത്തകാലത്തായി പത്രക്കാര്‍ക്കിടയില്‍ വ്യാപകമായി പടരുന്ന ഒരു പ്രശ്‌നമാണിത്. അതിന് നല്ല ട്രീറ്റ്‌മെന്റ് ഒക്കെയുണ്ട്. തല്ക്കാലം ഹൈഡോസില്‍ ഒരു ഇന്റര്‍വ്യൂ തരാം. ഇത്രയും സീരിയസായ സ്ഥിതിക്ക്

ഒരു ഫോട്ടോ ഷൂട്ട് കൂടി ചെയ്താലേ പൂര്‍ണമായും ഭേദമാകൂ. പക്ഷേ അതിന് കുറച്ച് പൈസ ചെലവ് വരും. കുറച്ച് ദിവസം കഴിഞ്ഞേ ഡേറ്റും കിട്ടൂ. എന്ത് വേണം?

തല്ക്കാലം ഇന്റര്‍വ്യൂ എടുത്ത് നോക്കാം. പ്രശ്‌നം മാറിയില്ലെങ്കില്‍ ഫോട്ടോ ഷൂട്ട് കൂടി ചെയ്‌തേക്കാം. പക്ഷേപഴയ ചോദ്യങ്ങളൊക്കെ ആദ്യം മാറ്റി വയ്ക്കണം..

പഴകിയതൊന്നും ഉപയോഗിക്കാറില്ല ഡോക്ടര്‍

കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ??

ഫോട്ടോഗ്രാഫര്‍ വന്നിട്ടുണ്ട്..

ശരി, എന്നാല്‍ പിന്നെ റിലാക്‌സ് ചെയ്ത് ഇന്റര്‍വ്യൂ തുടങ്ങാം..

ഉറക്കത്തില്‍ നിന്ന് കണ്ണ് തുറക്കുമ്പോള്‍ ട്രെയിന്‍ കൊച്ചിയിലെത്തിയിരുന്നു. മലയാള സിനിമയിലെ ട്രെന്‍ഡിംഗ് നായിക ഐശ്വര്യ ലക്ഷ്മിയുടെ ഇന്റര്‍വ്യു ആണ് ലക്ഷ്യം. പഠനം കഴിഞ്ഞ് ഹൗസ് സര്‍ജന്‍സിക്കിടെ യാണ് ഈ ഡോക്ടറെ ആക്ടറാകാന്‍ സിനിമ വിളിച്ചത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ സിനിമയിലെത്തിയ ഐശ്വര്യലക്ഷ്മി മായാനദിയിലൂടെയാണ് യുവഹൃദയങ്ങള്‍ കവര്‍ന്നത്. മുന്‍നിരനായകന്‍മാരുടെ നായികയായി തിളങ്ങുന്ന ഐശ്വര്യ യ്ക്ക് സിനിമയെക്കുറിച്ച് പറയാന്‍ നല്ല ഓര്‍മ്മ കള്‍ മാത്രം...

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മികച്ച സംവിധായകരുടെയും അഭിനേതാക്കളുടെയും ഒപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു. ഇക്കാലയളവില്‍ ഒരു നടിയെന്ന നിലയി ല്‍ മെച്ചപ്പെടാന്‍ കഴിഞ്ഞു എന്ന വിശ്വാസമുണ്ട്.

വരത്തനെ പ്രേക്ഷകര്‍ കൂടി ഏറ്റെടുത്താല്‍ സന്തോഷം..... ആക്ടര്‍ ലക്ഷ്മി വലിയ ആത്മവിശ്വാസത്തിലാണ്. പുതുമയുള്ള വിശേഷങ്ങള്‍ ലക്ഷ്മിക്ക് ഇനിയും പറയാനുണ്ട്. നമുക്ക് ഡോക്ട റോട് ചോദിക്കാം...

ആക്റ്റിംഗിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് എപ്പോഴാണ്?


ആക്ടിംഗിന്റെ പ്രാഥമിക ലക്ഷണമൊന്നും കണ്ടിരുന്നില്ല. മോഡലിംഗ് ചെയ്തിരുന്ന ത് കാരണം സിനിമയോട് ഇഷ്ടമായി രുന്നു. നിവിന്‍ പോളി ചിത്രത്തിലേക്ക് നായികയേയും സഹോദരി കഥാപാത്ര ത്തേയും വേണമെന്ന കാസ്റ്റിംഗ് കാള്‍ കണ്ട് ഒരു ശ്രമം നടത്തിയതാണ്.

അങ്ങനെയാണ് ഞണ്ടുകളുടെ നാട്ടില്‍ എത്തിപ്പെട്ടത്. ആ സിനിമ കഴിഞ്ഞ ശേഷമാണ് സത്യത്തില്‍ അഭിനയത്തോട് കൂടുതല്‍ താല്പര്യം തോന്നുന്നതും നല്ല നല്ല കഥാ പാത്രങ്ങള്‍ ചെയ്യണമെന്ന ചിന്ത ഉണ്ടാകു ന്നതും. അവിടെ നിന്ന് ഇപ്പോള്‍ ഇവിടെ വരെ എത്തി.

അഭിനയമോഹം തലയ്ക്ക് പിടിച്ചപ്പോള്‍ എന്ത് ട്രീറ്റ്‌മെന്റാണ് നടത്തിയത്?


അഭിനയമോഹം തലയ്ക്ക് പിടിക്കുന്ന അ വസ്ഥയൊന്നും ഉണ്ടായിട്ടില്ല. ആദ്യ സിനിമയ്ക്ക് ശേഷമാണ് കൂടുതല്‍ താ ല്പര്യം തോന്നിയത് എന്ന് പറഞ്ഞല്ലോ. അതിന് ശേഷം മുംബൈയില്‍ ഒരു ആക്ടിംഗ് കോഴ്‌സിന് ചേര്‍ന്നിരുന്നു. ക്യാമറ യ്ക്ക് മുന്നില്‍ നില്‍ക്കാനുള്ള കോണ്‍ഫി ഡന്‍സ് ലഭിച്ചത് ആ ഒരു മാസ കാലയളവിലാണ്.

ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന പ്പോള്‍ പള്‍സ് റേറ്റ് എങ്ങനെയായിരു ന്നു?


പള്‍സ്‌റേറ്റ് ക്രിട്ടിക്കലി ഹൈ ആയിരുന്നു. ഭയങ്കര പേടി എ ന്ന് തന്നെ പറയാം. അഭിനേതാവെന്ന നിലയില്‍ അവസരം തന്നവര്‍ക്ക് ഒരു ബാധ്യ തയാകരുതെന്ന ചിന്തയു ണ്ടായിരുന്നു. പള്‍സ് റേറ്റ് കൂടാനുള്ള കാരണം അ തായിരിക്കും.
uploads/news/2018/09/249313/aiswaryalakshmi170918a.jpg

നടി എന്ന നിലയില്‍ സ്വയം ചെക്കപ്പ് നടത്തി റിസള്‍ട് പരിശോധിച്ചിട്ടുണ്ടോ? എ ന്തെങ്കിലും പ്രശ്‌നങ്ങള്‍?


ഓരോ കഥാപാത്രം ചെയ്ത് കഴിഞ്ഞും സ്വന്തമായി ചെക്കപ്പ് നടത്തി റിസള്‍ട്ട് നോക്കാറുണ്ട്. എല്ലാപേരും നല്ല അഭിപ്രായം പറഞ്ഞ മായാനദിയില്‍ പോലും എന്റെ അഭിനയത്തില്‍ കുറവുകളുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിട വേളയുടെ ഡബ്ബിംഗിന് പോയ പ്പോഴും എന്റെ അഭിനയത്തില്‍ ഒരുപാട് കുറവുകള്‍ തോന്നി. ചിലപ്പോഴൊക്കെ എനിക്ക് തന്നെ സങ്കടം വരുമായി രുന്നു. ഞാനൊരു മെത്തേ ഡ് ആക്ടറല്ല. അപ്പോഴുള്ള സാഹചര്യം നോ ക്കി അപ്പോള്‍ തോന്നുന്ന രീതിയില്‍ അ ഭിനയിക്കുന്ന ആളാണ്. അതിന്റേതായ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും.

ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന് സിനിമാ തീയേറ്ററിലേക്ക് എത്തിയപ്പോഴുള്ള അനുഭവങ്ങള്‍?


ജൂനിയര്‍ ഡോക്ടര്‍ എന്ന നിലയില്‍ ഓരോ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടിയാ ണ് ഓപ്പറേഷന്‍ തീയേറ്ററില്‍ കയറുന്നത്. ആക്റ്റിംഗിന്റെ കാര്യത്തിലും ഞാനൊരു സ്റ്റുഡന്റാണ്. എത്ര കാലം സിനിമയില്‍ ഉണ്ടാകുമോ അത്രയും കാലം ഓരോന്ന് പഠിക്കുക തന്നെയായിരിക്കും. ഓരോ ദിവ സവും ഓരോരോ പുതിയ അനുഭവങ്ങളും പാഠങ്ങളുമാണ് സിനിമ തരുന്നത്.

ഒരു സമയം ഒരു കാര്യം കൃത്യമായി ചെയ്യുക എന്നതാണ് എന്റെ രീതി. ഒരു സ്വതന്ത്ര ഡോക്ടറായി ഇതുവരെ പ്രവര്‍ ത്തിച്ചിട്ടില്ല. ആക്റ്ററായി തുടരുമ്പോള്‍ ഡോക്ടറെന്ന നിലയില്‍ നീതി പുലര്‍ ത്താന്‍ കഴിയില്ലന്ന് എനിക്ക് തന്നെ ബോ ധ്യമുണ്ട്. അഭിനയത്തിന് ഒരു ബ്രേക്ക് വരു മ്പോള്‍ എം.ഡി എടുക്കണമെന്ന ആഗ്രഹവുമുണ്ട്.

കഥാപാത്രങ്ങളിലേതെങ്കിലും വിട്ടുമാറാതെ പിന്‍തുടരുന്ന അവസ്ഥയുണ്ടോ?


കഥാപാത്രങ്ങള്‍ പിന്തുടരുന്ന അവസ്ഥയൊന്നുമില്ല. ഒരോ കഥാപാത്രവും കഴിയുമ്പോള്‍ ഒരാളില്‍ നിന്നെങ്കിലും നല്ല വാക്ക് കേള്‍ക്കുമ്പോള്‍ കൂടുതല്‍ കോണ്‍ഫി ഡന്റാകാറാണ് പതിവ്.

ഐശ്വര്യ ഇപ്പോള്‍ ഫാന്‍സിന്റെ ഒബ്‌സര്‍വേഷനിലാണ്. ബി. പി ഇപ്പോഴും നോര്‍മല്‍ തന്നെയാണോ? ബി.പി നോര്‍മലാണ്. പ്രേ ക്ഷകരുടെ ഒബ്‌സര്‍വേഷ നില്‍ നില്‍ക്കാന്‍ കഴിയു ന്നതും ഭാഗ്യമല്ലേ?

നല്ല സിനിമയുടെയും സഹപ്രവര്‍ത്തകരുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ കഴി ഞ്ഞത് കൊണ്ടാണ് ആ അറ്റന്‍ഷന്‍ കിട്ടിയത്. ആദ്യ സിനിമയില്‍ നിവിന്‍, ര ണ്ടാമത്തേതില്‍ ടോവിനോ പിന്നെ ഫഹദ്, ഷറഫിക്ക എന്നിവരുടെ ഒക്കെ കൂടെ യാണ് അഭിനയിച്ചത്.

ക ണ്ടും കേട്ടും പഠിക്കാന്‍ ഒരു പാടുള്ള അഭിനേതാക്കളാണവരെല്ലാം. വലിയ ബഹുമാനമാണ് അവരോടെല്ലാം. അതേ സമയം വളരെ ഈ സിയായി അവര്‍ക്കൊപ്പം അഭിനയിക്കാനും കഴി യും.

ഫഹദിക്കയുടെ കൂടെ പെര്‍ഫോം ചെയ്യുമ്പോള്‍ അഭിനയം ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു. ഏറെ ആരാധിച്ചിരുന്ന ആളായതുകൊണ്ട് ആദ്യ മൊക്കെ സംസാരിക്കാന്‍ മടിയായിരുന്നു. നസ്രിയയുമായി മുന്‍പേ സൗഹൃദമുണ്ടാ യിരുന്നത് കാരണം ഞങ്ങള്‍ തമ്മിലായി രുന്നു സംസാരം. നിവിനേയും ടോ വിനോയേയും നേരത്തേ അറിയാമായി രുന്നു.

uploads/news/2018/09/249313/aiswaryalakshmi170918b.jpg

കാസ്റ്റിംഗ് കൗച്ച്, സ്ത്രീ സുരക്ഷാ വിവാദങ്ങള്‍ ഒക്കെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സിനിമയിലേക്ക് വരു മ്പോള്‍ എന്തൊക്കെ പ്രതിരോധ മരുന്നു കളാണ് പ്രയോഗിച്ചത്?

സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് യാ തൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ആദ്യത്തെ സിനിമ നന്നായി ഓടി. നല്ല കഥാ പാത്രങ്ങള്‍ കിട്ടി. അത്തരത്തില്‍ ഞാന്‍ ല ക്കിയാണ്. സിനിമയില്‍ ഉണ്ടെന്ന് പറയ പ്പെടുന്ന പ്രശ്‌നങ്ങളൊന്നും എനിക്ക് ഇതു വരെ നേരിടേണ്ടി വന്നിട്ടില്ല. എനിക്കൊപ്പം വര്‍ക്ക് ചെയ്തിരുന്നവരെല്ലാം തന്നെ നല്ല രീതിയില്‍ സഹകരിച്ച് മുന്നോട്ട് പോയവരാണ്.

പിന്നെ പ്രശ്‌നങ്ങള്‍ എല്ലാ മേഖലയി ലും ഉണ്ട്. ആണും പെണ്ണും ഒന്നിച്ച് വര്‍ക്ക് ചെയ്യുന്ന ഏത് മേഖലയിലും ഇതൊക്കെ പറഞ്ഞു കേള്‍ക്കുന്നതാണ്. സിനിമയിലു ള്ളവരെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനങ്ങ ള്‍ക്ക് കൂടുതല്‍ ഇഷ്ടമാണ് എന്ന് മാത്രം.

സെന്‍സിറ്റീവായ വ്യക്തിയാണ് ഐശ്വ ര്യ എന്ന് കേട്ടു. സ്വഭാവത്തിന്റെ കാര്യ ത്തില്‍ ഒരു സര്‍ജറി വേണ്ടി വരുമോ?


സ്വഭാവത്തിന്റെ കാര്യത്തില്‍ തല്ക്കാലം സര്‍ജറിയൊനും ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല. നമ്മള്‍ എന്നാണെന്ന് നമുക്കറിയാല്ലോ. ഉള്ള സമയം ആസ്വദിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.

ആരോടെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അല്‍പം സമയം എടുത്തിട്ടാണെങ്കിലും സോറി പറയാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. തല്ക്കാലം സര്‍ജറിയൊന്നും കൂടാതെ ഇങ്ങനെ യൊക്കെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം.

ഡോക്ടര്‍,ആക്ടര്‍, ഇതില്‍ ഒരു മേഖല യില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി പോകേ ണ്ടി വന്നാല്‍ ?


ഡിസ്ചാര്‍ജ് വാങ്ങി പോകേണ്ടി വന്നാല്‍ അത് അക്റ്റിംഗില്‍ നിന്ന് തന്നെയാകും. എനിക്ക് ചെയ്യാന്‍ പറ്റുന്നതും കംഫര്‍ട്ട ബിളുമായ കഥാപാത്രങ്ങള്‍ കിട്ടുന്നിട ത്തോളം ആക്റ്റിംഗില്‍ തുടരണമെന്ന ആഗ്രഹമാണുള്ളത്. അതില്ലാത്ത സാഹ ചര്യം വന്നാല്‍ തീര്‍ച്ചയായും ഡിസ്ചാര്‍ജ് വാങ്ങി പോകേണ്ടി വരും.

ഡോക്ടറായാലും ആക്ടറായാലും ചെറിയ വീഴ്ചകളെപോലും പോസ്റ്റ് മോര്‍ട്ടം നടത്തുന്ന സമൂഹമാണിന്ന്. പേടിയുണ്ടോ?


സിനിമാ മേഖലയിലുള്ളവര്‍ എപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണത്തിലായിരിക്കും. ഞാനും ഒരു റഡാറിലാണെന്ന ബോധ്യം എനിക്കുണ്ട്. ഒരിക്കലും വിചാരി ക്കാത്ത കാര്യങ്ങളുടെ പേരില്‍ പോലും ജനങ്ങള്‍ നമ്മളെ ജഡ്ജ് ചെയ്യുമെന്ന കാ ര്യം ഉറപ്പാണ്. എന്നു കരുതി എന്റെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.

ആരെങ്കിലും മോശമായി പറഞ്ഞാല്‍ ഒരുപക്ഷേ എനിക്ക് വിഷമം വരുമായിരിക്കും. പക്ഷേ കരഞ്ഞാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ എനിക്കുണ്ടായിട്ടുള്ളൂ. അ നാവശ്യ പോസ്റ്റ്മാര്‍ട്ടം നടത്തുന്ന വരെ പേടിയുണ്ട്. പക്ഷേ ഏത് പ്രതിസന്ധിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം അതിലേറെയുണ്ട്.

ദീപു ചന്ദ്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW