Thursday, July 18, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 17 Sep 2018 11.18 AM

എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ല, വ്യക്തമായ മറുപടി നല്‍കി ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍

politics

ബോളിവുഡിലെ മിസ്ടര്‍ പെര്‍ഫെക്ട് എന്നാണ് ആമിര്‍ ഖാന്‍ അറിയപ്പെടുന്നത്. നടന്‍ എന്ന നിലയിലും സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഭരണകൂടത്തിന്റെ ചില വിഷയങ്ങളെ സധൈര്യം വിമര്‍ശിച്ചും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോള്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുന്നതില്‍ അധികം കലാകാരന്‍ എന്ന നിലയില്‍ തനിക്ക് ചെയ്യാനാകും. ഒരു കലാകാരന്‍ എന്നുള്ളതാണ് എന്റെ ശക്തി. ഞാനൊരു കമ്യൂണികേറ്ററാണ്. ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ തനിക്ക് സാധിക്കും.-ആമിര്‍ ഖാന്‍ പറഞ്ഞു.

മാത്രമല്ല തനിക്ക് രാഷ്ട്രീയത്തെ ഭയമാണ്. ആരാണ് രാഷ്ട്രീയത്തെ ഭയക്കാത്തത്? അതിനാലാണ് ഇതില്‍ നിന്നും താന്‍ അകലം പാലിക്കുന്നത്. -ആമിര്‍ഖാന്‍ പറഞ്ഞു. രാജ്യത്തെ പൗരന്മാരായ നാം ഓരോരുത്തരും സര്‍ക്കാരിനെ ചോദ്യം ചെയ്യും, അവര്‍ നമ്മള്‍ക്ക് മറുപടി തരണം. അതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW