Tuesday, August 06, 2019 Last Updated 16 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 17 Sep 2018 07.59 AM

ബിഷപ്പ് ഫ്രാങ്കോയ്ക്ക് കുടുക്കു മുറുകുന്നു, കന്യാസ്ത്രീയുടെ മൊഴികള്‍ സത്യമെന്ന് തെളിയുന്നു; കന്യാസ്ത്രീ അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ പോയിരുന്നതിന് സ്ഥിരീകരണം

nun bishop case

വൈക്കം: ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുടുക്ക് മുറുകുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെത്തി. കന്യാസ്ത്രീ ഇവിടെ ധ്യാനത്തിന് എത്തിയിരുന്നതായി സ്ഥിരീകരിച്ചെന്ന് പോലീസ് അറിയിച്ചു. സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണയാണ് പീഡനവിവരം പുറത്തുപറയാന്‍ കാരണമായതെന്ന് കന്യാസ്ത്രീ നേരത്തെ മൊഴി നല്‍കിയിരുന്നു.

കേസ് അന്വേഷിക്കുന്ന വൈക്കം ഡി.വൈ.എസ്.പി സുഭ്ഷും സംഘവും ശനനിയാഴ്ച ഉച്ചയോടെയാണ് അഭിഷേകാത്മി മലയിലെ സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ എത്തിയത്. അതേസമയം കുമ്പസരിച്ചപ്പോഴാണോ കന്യാസ്ത്രീ പീഡനവിവരം പറഞ്ഞതെന്ന കാര്യത്തില്‍ വ്യക്തതയില്ല. നാല് മണിക്കൂറോളം അന്വേഷണസംഘം വൈദികരില്‍ നിന്നും മൊഴിയെടുത്തു.

2016 സെപ്റ്റംബറില്‍ ധ്യാനകേന്ദ്രത്തില്‍ എത്തിയിരുന്നുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ നടത്തിയ കുമ്പസാരത്തിലാണ് പീഡനവിവരം അറിയിച്ചതെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.

അതേസമയം അച്ചടക്ക നടപടി നേരിടേണ്ടി വന്നതിനാലാണ് കന്യാസ്ത്രീ ആരോപണം ഉന്നയിക്കുകയാണെന്നാണ് ജലന്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്. എന്നാല്‍ ഇതിനൊക്കെ മുമ്പ് താന്‍ കുമ്പസാരത്തിലൂടെ പീഡന വിവരം അറിയിച്ചെന്നാണ് കന്യാസ്ത്രീയുടെ വാദം.

ബിഷപ്പിന്റെ പീഡനം തുടരാന്‍ അനുവദിക്കരുത്. മഠത്തില്‍ നിന്നും പുറത്താക്കുകയോ മറ്റോ ചെയ്താല്‍ ധ്യാനകേന്ദ്രത്തില്‍ അഭയം നല്‍കാമെന്നും ധ്യാനകേന്ദ്രത്തിലെ വൈദികന്‍ പറഞ്ഞതായി കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. വൈദികന്റെ വാക്കുകളാണ് പീഡനത്തെ എതിര്‍ക്കാന്‍ ധൈര്യം നല്‍കിയതെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW