Friday, June 28, 2019 Last Updated 12 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 16 Sep 2018 06.36 PM

വിവാഹത്തിനു സമ്മതം പറഞ്ഞ യുവതിയുടെ ജോലി തെറിച്ചു: കാമുകന്റെ വിവാഹാഭ്യര്‍ത്ഥന വിവാദമായതിങ്ങനെ

China Eastern Airlines, Flight attendant,Marriage proposal

ബീജിംഗ്: ജോലിക്കിടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച യുവതിയുടെ പണി തെറിപ്പിച്ച് കമ്പനി. എയര്‍ ഹോസ്റ്റസ് ആയ യുവതിക്കാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ കാമുകന്‍ വിവാഹഭ്യര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്. ചൈനയിലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്.

വിവാഹ അഭ്യര്‍ത്ഥന നടത്താന്‍ വേണ്ടിയാണ് യുവതി ജോലി ചെയ്യുന്ന അതേ വിമാനത്തില്‍ തന്നെ കാമുകന്‍ യാത്ര ചെയ്തത്. യാത്രമധ്യേ വിമാനത്തില്‍ വെച്ച് യുവാവ് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ യാത്രക്കാരില്‍ ചിലര്‍ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ കമ്പനി യുവതിയുടെ ജോലി തെറിപ്പിക്കുകയായിരുന്നു.

ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍ ജീവനക്കാരിക്കെതിരെയാണ് കര്‍ശന നടപടി കമ്പനി എടുത്തിരിക്കുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അര മണിക്കൂറിനു ശേഷമാണ് യുവാവ് എയര്‍ ഹോസ്റ്റസിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിക്കെതിരെ കമ്പനി നടപടി സ്വീകരിച്ചത്. സ്വകാര്യ നിമിഷങ്ങള്‍ക്കായി യാത്രക്കാരുടെ സുരക്ഷ വിഷയത്തില്‍ വിട്ടുവീഴ്ച വരുത്താനാവില്ലെന്നും ഈസ്‌റ്റേണ്‍ ചൈന വ്യക്തമാക്കി. എന്നാല്‍ കമ്പനിയുടെ നടപടിക്കെതിരെ വന്‍ വിമര്‍ശനവും ഉയരുകയാണ്.

Ads by Google
Sunday 16 Sep 2018 06.36 PM
Ads by Google
Loading...
LATEST NEWS
TRENDING NOW