Wednesday, July 03, 2019 Last Updated 27 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 16 Sep 2018 08.33 AM

നാത്തൂന്‍ ലഹരി ചേര്‍ത്ത പാല്‍ നല്‍കി, മയങ്ങി വീണ മകന്റെ ഭാര്യയെ പിതാവ് ബലാത്സംഗം ചെയ്തു; സംഭവങ്ങള്‍ നാത്തൂന്‍ ഫോണില്‍ പകര്‍ത്തി; എല്ലാം സ്ത്രീധനം കുറഞ്ഞതിലുള്ള വൈരാഗ്യം

dowry

അംബാല: മകന്റെ ഭാര്യയെ പിതാവ് ബലാത്സംഗം ചെയ്തു. സംഭവത്തിന് ഒത്താശ ചെയ്തത് ഭര്‍ത്താവിന്റെ സഹോദരി. പാലില്‍ മയക്ക്മരുന്ന് കലര്‍ത്തി നാത്തൂന്‍ യുവതിക്ക് നല്‍കുകയായിരുന്നു. പാല്‍ കുടിച്ച് അബോധാവസ്ഥയിലായ യുവതിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു. സംഭവം നാത്തൂന്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. യുവതി പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കും എന്ന് ഇരുവരും ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ സെപ്റ്റംബര്‍ 22ന് പോലീസില്‍ എത്തി യുവതി പരാതി നല്‍കി. പട്യാ പ്രദേശത്താണ് സംഭവം. യുവതി നല്‍കിയ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഭര്‍തൃപിതാവിനും ഭര്‍തൃ സഹോദരിക്കും എതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഇതുവരെ അറസ്റ്റ് ഒന്നും രേഘപ്പെടുത്തിയിട്ടില്ല. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

കഴിഞ്ഞ ഫെബ്രുവരി 11നാണ് യുവതിയെ പ്രതികളുടെ വീട്ടിലേക്ക് വിവാഹം കഴിച്ച് കൊണ്ട് വരുന്നത്. മകനും യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ പിതാവ് തൃപ്തനായിരുന്നില്ല. വിവാഹം കഴിഞ്ഞെങ്കിലും ഭര്‍തൃപിതാവ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും യുവതിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നു. സംഭവം യുവതി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയതോടെയാണ് യുവതി പരാതിപ്പെട്ടത്. എല്ലാം താന്‍ ഉടനെ ശരിയാക്കി തരാമെന്ന് നാത്തൂന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മയക്ക്മരുന്ന് കലര്‍ത്തിയ പാല്‍ നാത്തൂന്‍ യുവതിക്ക് നല്‍കിയത്. പിന്നീട് ഭര്‍തൃപിതാവ് യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW