Thursday, July 18, 2019 Last Updated 13 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 16 Sep 2018 07.58 AM

അവിചാരിതമായി കണ്ടത്‌പോലെ സംസാരം, പരിചയക്കാരയതിനാല്‍ നല്‍കിയ കോള കുടിച്ചു; മയങ്ങിവീണ യുവതിയെ കറില്‍ കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തു, മുഖ്യപ്രതി അവധിക്കെത്തിയ സൈനികന്‍

army

ഛണ്ഡിഗഢ്: ഹരിയാനയിലെ മഹേന്ദ്രയില്‍ പത്തൊമ്പതുകാരി കൂട്ടമാനഭംഗത്തിനിരയായി. സംഭവത്തിലെ മുഖ്യപ്രതി പങ്കജ് സൈനിക ഉദ്യോഗസ്ഥനാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പങ്കജ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പന്ത്രണ്ടോളം പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നാണ് കുട്ടി നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ എഫ്.ഐ.ആറില്‍ മൂന്ന് പേര്‍ മാത്രമാണ് പ്രതിയായിട്ടുള്ളത്.

ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ വീട്ടില്‍ നിന്നും കോച്ചിംഗ് സെന്ററിലേക്ക് പുറപ്പെട്ട പെണ്‍കുട്ടി ബസ് കയറി സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ സംഘം പിന്തുടരുന്നുണ്ടായിരുന്നു. കുട്ടിയുടെ നാട്ടുകാരായ പങ്കജും നിഷും മനീഷും അടുത്തെത്തി അവിചാരിതമായി കണ്ടതു പോലെ സംസാരിച്ചു. തുടര്‍ന്ന് കുടിക്കാനായി കോള നല്‍കി. ലഹരി കലര്‍ത്തിയ കോള കുടിച്ച പെണ്‍കുട്ടി മയങ്ങി വീഴുകയും പ്രതികള്‍ കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നു.

നായാഗാവിലെ ഒഴിഞ്ഞ വീട്ടിലെത്തിച്ചു ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു. ഇവിടെ ഇവരെ കൂടാതെ എട്ടോ ഒമ്പതോ പേരുണ്ടായിരുന്നെന്നും കുട്ടി പോലീസില്‍ മൊഴി നല്‍കി. ലഹരി അടങ്ങിയ കോളകള്‍ ഇടക്കിടെ കൊടുക്കുകയും തുടരെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. സൈനിക ഉദ്യോഗസ്ഥനായ പങ്കജ് കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടില്‍ എത്തിയത്.

വൈകുന്നേരം അഞ്ച് മണിയോടെ മനീഷ് പെണ്‍കുട്ടിയെ ബസ്റ്റോപ്പില്‍ തിരികെ എത്തിച്ചു. കുട്ടിയുടെ മയക്കം മാറിയിട്ടില്ലെന്ന് മനസിലായതോടെ മനീഷ് മൊബൈലില്‍ നിന്നും കുട്ടിയുടെ പിതാവിനെ വിളിച്ചു. തനിക്ക് സുഖമില്ലെന്നും ബസ്‌റ്റോപ്പില്‍ എത്തി കൂട്ടിക്കൊണ്ട് പോകണമെന്ന് കുട്ടിയെ കൊണ്ട് പറിക്കുകയും ചെയ്തു. തുടര്‍ന്ന് പിതാവ് എത്തിയ ശേഷമാണ് മനീഷ് ബസ്റ്റോപ്പില്‍ നിന്നും പോയത്.

അതേസമയം ക്രൂര പീഡനത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ കുട്ടിയെ ബുധനാഴ്ച രാത്രി തന്നെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ മതിയായ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രി തയ്യാറായില്ല. ആശുപുത്രി റിപ്പോര്‍ട്ട് അപൂര്‍ണമാണ്. കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പോലീസും വിസമ്മതിച്ചെന്നും ആരോപണമുണ്ട്.

Ads by Google
Sunday 16 Sep 2018 07.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW