Monday, July 15, 2019 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 15 Sep 2018 06.06 PM

അതു തന്റെ സഹോദരിയെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയുള്ള ശ്രമം, ആ അറിവു പോലുമില്ലാത്തത് നാണക്കേട്: കന്യാസ്ത്രീയുടെ സഹോദരന്‍ രംഗത്ത്

Nun's brother,  Franco Mulaykal

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രിയുടെ ചിത്രം പുറത്തുവിട്ടതിനെതിരെ കന്യാസ്ത്രിയുടെ സഹോദരന്‍. തന്റെ സഹോദരിയെ നിരന്തരം ബുദ്ധിമുട്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, അതിന്റെ ഭാഗമായാണ് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭ ചിത്രം സഹിതം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചതെന്നും സഹോദരന്‍ തുറന്നടിച്ചു.

സഭയിലുള്ളവര്‍ക്കും കോടതിയുടെ ഉത്തരവോ, ഇരയുടെ വ്യക്തിത്വവും മാനിക്കണമെന്നുള്ള അറിവു പോലുമില്ലാത്തത് നാണക്കേടാണെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഫ്രാങ്കോയുടെ കേസ് വത്തിക്കാനില്‍ എത്തി എന്നത് അവിശ്വസനീയമാണെന്നും സഹോദരന്‍ പറഞ്ഞു. നടപടിയെടുക്കാന്‍ സാധാരണ ഗതിയില്‍ രണ്ടു മൂന്നു ദിവസം എങ്കിലും വേണം, അതേസമയം മാര്‍പ്പാപ്പയ്ക്കു മുമ്പില്‍ വിഷയം എത്തിക്കുകയാണു വേണ്ടതെങ്കില്‍ അവര്‍ക്ക് ഇന്നു തന്നെ അതു ചെയ്യാമായിരുന്നുവെന്നും സഹോദരന്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല വത്തിക്കാനില്‍ അറിഞ്ഞിരുന്നുവെങ്കില്‍ കേസുമായി ബന്ധമുള്ളവരെ വത്തിക്കാന്‍ അറിയിക്കുമായിരുന്നുവെന്നും സഹോദരന്‍ പറയുന്നു.

കുറ്റാരോപിതനായ വ്യക്തിയുടെയും സംഘത്തിന്റെയും ഗൂഢാലോചനയെ തുടര്‍ന്നാകാം ഇത്തരത്തിലൊരു വ്യാജവാര്‍ത്ത പുറത്തുവന്നതെന്നും സഹോദരന്‍ സംശയിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW