Sunday, July 21, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 15 Sep 2018 03.33 PM

രാജീവ് വധക്കേസ് പ്രതികളുടെ മോചനം; കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയിട്ടില്ലെന്ന് ഗവര്‍ണര്‍

Rajeev Gandhi murder

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയിട്ടില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. രാജ്ഭവന്‍ ജോയിന്റ് ഡയറക്ടറാണ് ഗവര്‍ണറുടെ നിലപാട് വ്യക്തമാക്കി പ്രസ്താവന ഇറക്കിയത്. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനെ ഗവര്‍ണറെ സമീപിക്കാമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന തമിഴ്‌നാട് മന്ത്രിസഭാ യോഗം പ്രതികളെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ആറ് ദിവസം പിന്നിട്ടിട്ടും ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ല. അതേസമയം ഉചിതമായ സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടുമെന്ന് രാജ്ഭവന്‍ വ്യക്തമാക്കി.

പ്രതികളുടെ മോചനത്തിനായി ഗവര്‍ണര്‍, കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയതായി തമിഴ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ തമിഴ് ചാനലുകള്‍ ചര്‍ച്ച നടത്തി വരികയുമാണ്. ഇതേതുടര്‍ന്നാണ് വ്യക്തത വരുത്തി രാജ്ഭവന്റെ പ്രസ്താവന. ഭരണഘടന പാലിച്ച് ഉചിതമായ തീരുമാനം വൈകാതെ എടുക്കുമെന്നും രാജ്ഭവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW