Tuesday, January 01, 2019 Last Updated 16 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 06.11 PM

ഇന്ധനവില കുറച്ചില്ലെങ്കില്‍ മോഡി വിവരമറിയുമെന്ന് രാംദേവ്

ramdev, modi, petrol price hike

രാജ്യത്ത് കുത്തനെ ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രതിഷേധം എല്ലായിടത്തും ശക്തമാവുകയാണ്. എന്നാല്‍ എണ്ണ വില കുറച്ചില്ലെങ്കില്‍ മോഡി വിവരമറിയുമെന്നു രാം ദേവിന്റെ മുന്നറിയിപ്പ്. ദിവസേന കുതിക്കുന്ന ഇന്ധന വിലയ്ക്ക് തടയിട്ടില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണും, സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് വില്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

കുതിച്ചുയരുന്ന വിലകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. അല്ലെങ്കില്‍ മോഡി സര്‍ക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. രൂപയുടെ വില ഒരിക്കലും ഇത്രകണ്ട് താണിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല.

രാജ്യത്ത് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും മോഡിക്കാവും. വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് മോഡിക്കറിയാം. പ്രധാനമന്ത്രി അത് ചെയ്‌തെ പറ്റു. അല്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം ഒരു മാധ്യമത്തോട് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW