Saturday, December 15, 2018 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 05.28 PM

അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ലോകത്തല്‍ ഏറ്റവും സന്തോഷവാനായി ജീവിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു; ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ മജീഷ്യന്‍ മുതുകാടിന്റെ വീഡിയോ വൈറലാകുന്നു

Magician gopinadh muthukad, magician

തിരുവനന്തപുരം: ആത്മഹത്യ പ്രവണത മലയാളികളുടെ ഇടയില്‍ വര്‍ധിച്ചുവരുന്നു എന്ന് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതിന്റെ പശ്ചാതലത്തിലാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫേസ്ബുക്കിലൂടെ ആത്മഹത്യാ പ്രപണതയ്‌ക്കെതിരെ വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ സന്ദേശമാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

അടുത്തിടെ നടക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ മരണത്തില്‍ 60 ശതമാനം പേരും മലയാളികളാണെന്നും കഴിഞ്ഞ 35 ദിവസത്തിനുള്ളില്‍ ആറ് മലയാളികള്‍ ജീവനൊടുക്കിയതും നടുക്കത്തോടെ അറിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറയുന്ന കാര്യം പ്രവാസി മലയാളികള്‍ മനസിരുത്തി കേള്‍ക്കണമെന്ന് വീഡിയോയുടെ ആമുഖത്തില്‍ മുതുകാട് പറയുന്നുണ്ട്.

ഒരിക്കല്‍ ബഹ്‌റൈനില്‍ ഫയര്‍എസ്‌കേപ്പ് നടത്തിയപ്പോള്‍ എനിക്ക് ഗുരുതരമായി പൊള്ളലേറ്റ കാര്യം എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു. മണ്ണെണ്ണക്ക് പകരം പെട്രോളും വൈക്കോലിന് പകരം കുതിരപ്പുല്ലും ഉപയോഗിച്ചതായിരുന്നു തീ ആളിപ്പടര്‍ന്നതിന് കാരണം. വേദന കടിച്ചമര്‍ത്തി കുറെ ദിവസം ബഹ്‌റൈനിലുള്ള അമേരിക്കന്‍ മിഷന്‍ ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. 10 വയസ് മുതല്‍ മാജിക്ക് അവതരിപ്പിച്ച് തുടങ്ങിയ, രക്ത്തതില്‍പ്പോലും മാജിക്ക് അലിഞ്ഞുചേര്‍ന്ന ആളാണ് ഞാന്‍. എന്നാല്‍ മാജിക്കിനെ എന്നന്നേക്കുമായി കൈയൊഴിയേണ്ടി വരുമെന്ന് ഡോക്ടര്‍ വിധിയെഴുതി. ഇതോടെ ഞാന്‍ മാനസികമായി തകര്‍ന്നു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു. ഞാന്‍ അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഇന്ന് ലോകത്തിലെ ഏറ്റവും സന്തേഷവാനായി ജീവിക്കാന്‍ എനിക്ക് കഴിയുമായിരുന്നോ.

അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത് കേള്‍ക്കു. പരിഹാരം ഇല്ലാത്ത ഒരു കാര്യവും ഇല്ല. മാനസിക പിരിമുറുക്കം അതേപടി കൊണ്ടുനടന്നാല്‍ വിഭ്രാന്തിയുടെ ലോകത്തേക്ക് എത്തിപ്പെടും. നമ്മില്‍ ആധിയുണ്ടകും. ഇതില്‍ നിന്നെല്ലാം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയും. പിന്നെന്തിന് മരണത്തെ ആശ്രയിക്കണമെന്നും മുതുകാട് ചോദിച്ചു.

Ads by Google
Friday 14 Sep 2018 05.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW