Friday, September 14, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 05.25 PM

വയറു വേദനയെ തുടര്‍ന്ന് എത്തിയ നാലര വയസുകാരിയുടെ മൂത്രത്തില്‍ ബീജം: ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ

Four year old girl, Urine test

പാലക്കാട്: നാലര വയസുകാരിയുടെ മൂത്രത്തില്‍ ബീജം. തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തിയത് ദിവസങ്ങള്‍. പാലക്കാട് നഗരസഭയ്ക്കു കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടാണ് നാടകീയ സംഭവങ്ങള്‍ക്കു വഴിയൊരുക്കിയത്.

മൂത്രപരിശോധന ഫലത്തിലെ കണ്ടെത്തലിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍, പോലീസ് എന്നിവര്‍ സംഭവത്തില്‍ ഇടപെട്ടു. ലാബ് റിപ്പോര്‍ട്ടിന്റെ ഫലം തെറ്റാണെന്നു ജില്ലാ ആശുപത്രി പരിശോധനയില്‍ പിന്നീട് തെളിയുകയായിരുന്നു.

വയറു വേദനയെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടിയുടെ മൂത്ര പരിശോധനയിലാണ് പുരുഷ ബീജം ഉണ്ടെന്ന സംശയം ബലപ്പെട്ടത്. ഇതോടെ ലാബ് അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. രാത്രി ചൈല്‍ഡ് ശെലനില്‍ നിന്ന് വിളിക്കുമ്പോഴാണ് രക്ഷിതാക്കള്‍ സംഭവം അറിയിക്കുകയായിരുന്നു. പിന്നാലെ നോര്‍ത്ത് പോലീസും വീട്ടിലെത്തിയതോടെ കുടുംബം ആശങ്കയിലാകുകയായിരുന്നു. ജില്ലാ ആശുപത്രിയുടെ റിപ്പോര്‍ട്ട് കിട്ടിയതോടെ ലാബ് റിപ്പോര്‍ട്ട് ഫലം തെറ്റാണെന്ന് തെളിഞ്ഞു.

Ads by Google
Friday 14 Sep 2018 05.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW