Friday, September 14, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 04.58 PM

കന്യാസ്ത്രീയുടെ ആരോപണം സഭയേയും വൈദികരേയും അധിക്ഷേപിക്കാന്‍; പിന്നില്‍ ബ്ലാക്ക് മാസ് സംഘടനകളുടെ ഇടപെടല്‍; ആരോപണങ്ങളുമായി വീണ്ടും പി.സി ജോര്‍ജ്

p.c george

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയേയും സമരം നടത്തുന്ന കന്യാസ്ത്രീകളെയും തള്ളിപ്പറഞ്ഞ് വീണ്ടും പി.സി ജോര്‍ജ് എം.എല്‍.എ. കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിന് പിന്നില്‍ നല്ല നടപ്പുകാരായ വൈദികരേയും ക്രിസ്തീയ സഭയേയും അധിക്ഷേപിക്കാനുള്ള നീക്കമാണ്. ഇതിനു പിന്നില്‍ ബ്ലാക്ക് മാസ് ഉള്‍പ്പെടെയുള്ളള സംഘടനകളുടെ ഇടപെടലുകണ്ടെന്നും ജോര്‍ജ് ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് പരാതിക്കാരിയേയും സഹപ്രവര്‍ത്തകരേയും അധിക്ഷേപിച്ച് വീണ്ടും ജോര്‍ജ് രംഗത്തെത്തിയത്.

ഹൈക്കോടതിക്കു മുന്നില്‍ കന്യാസ്ത്രീകള്‍ എന്തിനാണ് സമരം നടത്തുന്നത്? സമരം നടത്തേണ്ടത് സെക്രട്ടേറിയറ്റിനു മുന്നിലല്ലേ എന്ന് ചോദിക്കുന്നു. സമരം നടത്തുന്ന വെറും ആറ് കന്യാസ്ത്രീകള്‍ മാത്രമാണെന്നും മറ്റുള്ളവര്‍ക്ക് ഇത്തരം പരാതികളില്ലെന്ന് ശ്രദ്ധിക്കണമെന്നും ജോര്‍ജ് പറയുന്നു. കന്യാസ്ത്രീ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. കേസ് കെട്ടിച്ചമച്ചതാണ്. വിവാദ പ്രസ്താവനയില്‍ ദേശീയ വനിതാ കമ്മീഷന്റെ സമന്‍സ് കിട്ടിയിട്ടില്ലെന്നും കിട്ടുന്ന പക്ഷം വിശദീകരണം നല്‍കുമെന്നും ജോര്‍ജ് വ്യക്തമാക്കി.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് ആ പദവിയില്‍ തുടരാനാവില്ല. തിരുവസ്ത്രം അവര്‍ ഉപേക്ഷിക്കണം. ശാരീരികമായും മാനസികമായും പൊരുത്തപ്പെടാന്‍ കഴിയുന്നവര്‍ക്കു മാത്രമേ കന്യാസ്ത്രീപട്ടം നല്‍കാവൂ. ഇതിനായി കന്യാസ്ത്രീകള്‍ക്ക് പട്ടം നല്‍കാനുള്ള പ്രായം സഭ മാറിച്ചിന്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു.

ശാരീരികമായും മാനസികമായും പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ മോശം രീതിയിലേക്ക് വ്യതിചലിക്കും. ആയിരത്തില്‍ ഒന്നോ രണ്ടോ മാത്രമേ ഇത്തരത്തില്‍ സംഭവിക്കാറൂള്ളൂ. കന്യാസ്ത്രീയാകാന്‍ സ്വന്തം താല്‍പര്യപ്രകാരം വരുന്നവര്‍ മോശമാകില്ല. എന്നാല്‍ അച്ചന്‍പട്ടം നല്‍കാന്‍ ഇത് ബാധകമല്ലെന്നാണ് ജോര്‍ജിന്റെ നിലപാട്.

പരാതിക്കാരിയേയും സമരം നടത്തുന്ന കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ചതിന്റെ പേരില്‍ ദേശീയ വനിതാ കമ്മീഷന്റെ നിയമനടപടി ജോര്‍ജ് നേരിടുന്നതിനിടെയാണ് വീണ്ടും ആരോപണവുമായി വരുന്നത്. നിയമസഭാ എത്തിക്‌സ് കമ്മിറ്റിയും ജോര്‍ജിനെതിരെ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW