Monday, November 19, 2018 Last Updated 22 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 02.32 PM

ഷര്‍ട്ടിടാതെ മമ്മൂക്കയെ ഒന്നു വെള്ളത്തിലിറക്കണം, സംവിധായകന് പറയാന്‍ പേടി, മമ്മൂട്ടി വന്നപ്പോള്‍ സംഭവിച്ചത്

Mammooty, Kuttandan blog

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. കുട്ടനാടന്‍ ബ്ലോഗിന്റെ രസകരമായ വിശേഷങ്ങള്‍ പ്രമുഖ മാധ്യമത്തോട് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ സേതു. ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തെ കുറിച്ചും സേതു വ്യക്തമാക്കി. ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ മമ്മൂക്കയുടെ മനസ്സാന്നിധ്യം അത്ഭുതപ്പെടുത്തിയെന്നും സേതു പറയുന്നു.

''മമ്മൂക്ക ബുള്ളറ്റില്‍ വരുന്ന രംഗം ചിത്രീകരിക്കുകയാണ്. ഷാഹിന്‍ സിദ്ദിഖ്, ഗ്രിഗറി എന്നിവര്‍ മമ്മൂക്കക്ക് പിന്നില്‍ മറ്റൊരു ബൈക്കില്‍. പെട്ടെന്ന് ഇവരുടെ ബൈക്ക് അപകടത്തില്‍പ്പെട്ടു. ഇരുവരും റോഡില്‍ വീണു. മമ്മൂക്ക ഇറങ്ങിച്ചെന്ന് ഇരുവരെയും പിടിച്ചെഴുന്നേല്‍പ്പിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞു. അന്ന് ഷൂട്ടിങ് നടക്കില്ലെന്നാണ് കരുതിയത്. എല്ലാവരും ആകെ ടെന്‍ഷനിലായി. പക്ഷേ മമ്മൂക്ക പറഞ്ഞു, ഷൂട്ടിങ് മുടങ്ങണ്ട, നമുക്ക് തുടരാമെന്ന്. ആ സമയത്തെ മമ്മൂക്കയുടെ മനസ്സാന്നിധ്യം അത്ഭുതപ്പെടുത്തി. പിന്നീട് ഷാഹിനെയും ഗ്രിഗറിയെയും ഒഴിവാക്കി ആ സീന്‍ മാറ്റിയെഴുതിയാണ് ചിത്രീകരിച്ചത്.''

''വള്ളത്തിലും ബോട്ടിലുമൊക്കെയായി നിരവധി രംഗങ്ങളുണ്ടായിരുന്നു. ഷര്‍ട്ടിടാതെ മമ്മൂക്കയെ വെള്ളത്തിലിറക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ പറയാന്‍ പേടിയായിരുന്നു, അതുകൊണ്ട് പറഞ്ഞില്ല.'' പെട്ടെന്നൊരു ദിവസം മമ്മൂക്ക പറഞ്ഞു,''കുട്ടനാട് ആയതുകൊണ്ട് ഒന്ന് വെള്ളത്തിലിറങ്ങാം എന്നൊക്കെ കരുതിയതാണ്. ഇതിപ്പോ വള്ളത്തിലും ബോട്ടിലും മാത്രമാണല്ലോ''. മമ്മൂക്ക മനസ്സ് വായിച്ചപോലെയാണ് തോന്നിയത്. പറയാന്‍ പേടിച്ച ആ രംഗങ്ങള്‍ ഒടുവില്‍ മമ്മൂക്കയുടെ ആവശ്യപ്രകാരം ചിത്രീകരിക്കുകയായിരുന്നു.'' - സേതു പറഞ്ഞു.

Ads by Google
Friday 14 Sep 2018 02.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW