Sunday, April 21, 2019 Last Updated 23 Min 23 Sec ago English Edition
Todays E paper
Friday 14 Sep 2018 01.53 PM

ശരീരകാന്തി കൂട്ടാന്‍ നാടന്‍ മാര്‍ഗങ്ങള്‍

uploads/news/2018/09/248543/beutybodytips140918.jpg

1. തൈരും തക്കാളി ചാറും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തെ പരുപരുപ്പ് മാറിക്കിട്ടും.
2. വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടിയാല്‍ കറുപ്പ് നിറം മാറും.

3. റവയും തക്കാളി ചാറും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും.
4. തുളസിയില നീര് തുടര്‍ച്ചയായി മുഖത്തു പുരട്ടുന്നതു മുഖകാന്തിയുണ്ടാക്കും.

5. തണുപ്പിച്ച കട്ടന്‍ചായയില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നത് കുളിര്‍മ നല്‍കും.
6. അമുക്കുരുവിന്റെ പൊടി എള്ളും തേനും ചേര്‍ത്ത് സേവിച്ചാല്‍ മുഖകാന്തി വര്‍ധിക്കും.

7. വെളിച്ചെണ്ണ കാലിലും കൈയി ലുമൊക്കെ തേച്ച് കുളിക്കുന്നത് ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിക്കും.
8. ആരോഗ്യമുള്ള ചര്‍മ്മത്തിന് പഴുത്ത പപ്പായ അരച്ചു പുരട്ടുന്നത് നല്ലതാണ്.

9. ചുണ്ടുകള്‍ക്ക് കൂടുതല്‍ നിറം കിട്ടാന്‍ ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമം എടുത്ത് പുരട്ടാം.
10.കാല്‍പ്പാദങ്ങള്‍ നന്നായി വിയര്‍ക്കുന്നവര്‍ കുറച്ചുവെള്ളത്തില്‍ ഒരു തുള്ളി ഷാംപൂ ചേര്‍ത്ത് അതില്‍ അഞ്ചുമിനിറ്റ് കാല്‍മുക്കി വച്ച് ദിവസവും ഉരച്ചുകഴുകുക.

Friday 14 Sep 2018 01.53 PM
YOU MAY BE INTERESTED
Loading...
TRENDING NOW