Friday, June 21, 2019 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.25 PM

ലാല്‍ അങ്കിള്‍ എന്നെ കെട്ടിപ്പുണര്‍ന്നപ്പോള്‍

''നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനായി അഭിനയിച്ച 'ഹലോ' എന്ന ആദ്യ ചിത്രത്തിലൂടെ കല്യാണി നല്ല നടിക്കുള്ള അവാര്‍ഡ് നേടുകയുണ്ടായി. ഈ അവാര്‍ഡ് അമ്മ ലിസി തന്നെയാണ് മകള്‍ക്ക് സമ്മാനിച്ചതും. കല്യാണിയോടൊപ്പം ഇക്കാലത്ത് അഞ്ച് നായികമാര്‍ക്കൂടി രംഗത്ത് വരികയുണ്ടായി. പക്ഷേ കല്യാണി തെലുങ്കില്‍ ഇപ്പോഴും നായികമാരില്‍ മുന്‍നിരയിലാണ്.''
uploads/news/2018/09/248527/CiniINW140918.jpg

പ്രിയദര്‍ശന്‍- ലിസി ദമ്പതിമാരുടെ മകളാണ് കല്യാണി. ഒരു പക്ഷേ കല്യാണി മലയാള സിനിമയ്ക്ക് അന്യയായിരിക്കാം. കാരണം,നല്ലൊരു കീ ബോര്‍ഡ് പ്‌ളേയറായ കല്യാണിയുടെ നടിയായുള്ള അരങ്ങേറ്റം തെലുങ്കിലായിരുന്നു. തെലുങ്കില്‍ പുതുമുഖ നായികയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും നേടി.

അമേരിക്കയില്‍ നിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദം നേടിയ ശേഷമാണ് കല്യാണി സ്വന്തം സ്വപ്‌നം തേടി വെളളിത്തിരയിലെത്തിയത്. ആദ്യം സാബു സിറിളിനൊപ്പം കലാസംവിധായികയായി ക്യാമറയ്ക്കുപിന്നില്‍. കൃഷ്-3 എന്ന ഹിന്ദി പടത്തില്‍ കലാസംവിധായികയായി.

പെട്ടെന്നൊരു ദിവസം കല്യാണി അച്ഛനോട് താന്‍ അഭിനയിക്കാന്‍ അഭിനയിക്കാനുള്ള തന്റെ തീരൂമാനമറിയിക്കുകയായിരുന്നേ്രത! പ്രിയദര്‍ശന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതുവരെ അത്തരമൊരു താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന മകളോട്, ശരിക്കും ആലോചിച്ച് ഒരു തീരുമാനത്തിലെത്താനായിരുന്നു മാതാപിതാക്കളുടെ ഉപദേശം.

തെലുങ്കിലെ താരകുടുംബമായ അക്കിനേനി നാഗേശ്വരറാവുവിന്റെ മകനും സൂപ്പര്‍താരവുമായ നാഗാര്‍ജുന നിര്‍മിച്ച്, അദ്ദേഹത്തിന്റെ മകന്‍ അഖില്‍ അക്കിനേനി നായകനായി അഭിനയിച്ച ഹലോ എന്ന ചിത്രത്തില്‍ കല്യാണി നായികയായി.

ആദ്യ ചിത്രത്തില്‍ത്തന്നെ നല്ല നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും തേടിയെ ത്തി. ആ അവാര്‍ഡിന് മറ്റൊരു സവിശേഷത കൂടിയുണ്ടായിരുന്നു. അവാര്‍ഡ് ചടങ്ങില്‍ വച്ച് അതു കല്യാണിക്കു സമ്മാനിച്ചത് മുന്‍ കാല നടിയും സ്വന്തം അമ്മയുമായ ലിസി തന്നെയായിരുന്നു!

കല്യാണിയോടൊപ്പം ഇക്കാലത്ത് അഞ്ച് നായികമാര്‍ക്കൂടി രംഗത്ത് വരികയുണ്ടായി. പക്ഷേ കല്യാണി തെലുങ്കില്‍ ഇപ്പോഴും നായികമാരില്‍ മുന്‍നിരയിലാണ്.

uploads/news/2018/09/248527/CiniINW140918a.jpg

കല്യാണിയെയും പ്രിയദര്‍ശനെയും സംബന്ധിച്ച് കല്യാണിയുടെ ഈ വിജയത്തിന് പിന്നില്‍ ദൈവത്തിന്റെ അദൃശ്യമായ കരസ്പര്‍ശമുണ്ട്. ആ സംഭവമിങ്ങനെ. ആദ്യസിനിമ മുതല്‍ തുടര്‍ച്ചയായ വിജയം നേടിയ പ്രിയദര്‍ശന്റെ സിനിമാജീവിതത്തില്‍ തൊണ്ണൂറുകളില്‍ ചെറിയൊരു തിരിച്ചടി നേരിട്ടു.

പ്രിയന്‍ ചെന്നൈ വിട്ട് തിരുവനന്തപുരത്തേക്കു ചേക്കേറുകയും ചെയ്തു. അപ്പോഴാണ് തന്റെ വന്ദനം തെലുങ്കില്‍ പുനര്‍നിര്‍മിക്കാനുള്ള നീക്കവുമായി പ്രിയന്‍ നിര്‍മാതാക്കളെ തേടുന്നത്. നാഗാര്‍ജുനയെ നായകനാക്കി നിര്‍മിച്ച തെലുങ്ക് വന്ദന ഹിറ്റായതോടെ പ്രിയദര്‍ശന്റെ ഭാഗ്യരേഖ വീണ്ടും തെളിഞ്ഞു.

അത് ബോളിവുഡ് എന്ന വാതായനം തുറന്നുകിട്ടാനുള്ള കനകാവസരമായി. കഠിനാധ്വാനത്തിലൂടെ പ്രിയദര്‍ശന്‍ പൂര്‍വകാല പ്രശസ്തി വീണ്ടെടുക്കുകയും ചെയ്തു. ഈ നാഗാര്‍ജുന തന്നെയായിരുന്നു 27 വര്‍ഷത്തിനിപ്പുറം അദ്ദേഹത്തിന്റെ മകള്‍ കല്യാണിയുടെ തെലുങ്ക് അരങ്ങേറ്റത്തിനും കാരണമായത്. ഫിലിം ഫെയര്‍ അവാര്‍ഡ് നിറവില്‍ കല്യാണിയുടെ തുറന്നുപറച്ചി
ലുകള്‍.

? നടിയാവുന്നതില്‍ മാതാപിതാക്കള്‍ക്ക് എതിരുണ്ടായിരുന്നോ.


ഠ ഒരിക്കലും അവര്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഞങ്ങളുടെ ജീവിതവും ജീവനും സിനിമ തന്നെയാണ്. ഞാനിങ്ങനെ ഒരു തീരുമാനത്തിലെത്തുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.

നീ വിചാരിക്കുന്നതുപോലെ അഭിനയം അത്ര ലളിതമല്ലഎന്ന് അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനൊരു ആര്‍ക്കിടെക്റ്റായി ജീവിക്കുമെന്നവര്‍ പ്രതീക്ഷിച്ചിരിക്കണം. പക്ഷേ ആര്‍ട്ട് ഡയറക്ടറായ ശേഷമാണ് എനിക്ക് അഭിനയിക്കാന്‍ തോന്നിയത്.

? നിങ്ങളുടെ അഭിനയം കണ്ട് മോഹന്‍ലാല്‍ എന്തുപറഞ്ഞു.


ഠ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. അദ്ദേഹം എന്നെ കെട്ടിപ്പുണര്‍ന്നു. അതില്‍ ഒരുപാട് അര്‍ഥതലങ്ങളുണ്ടായിരുന്നു. ഹൃദയം ത്രസിച്ചുപോയ അനുഭവമായിരുന്നു.പിന്നെ ഫെയ്‌സ്ബുക്കില്‍ എന്റെ അഭിനയത്തെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം പോസ്റ്റ് ചെയ്തു. ലാലങ്കിള്‍ എന്റെ ചിത്രം കണ്ടു എന്നതു തന്നെ എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. അദ്ദേഹത്തേപ്പോലൊരു നടനില്‍ നിന്നു നല്ല വാക്കുകള്‍ കിട്ടുക എന്നത് ചെറിയ കാര്യമല്ലല്ലോ.

? സിനിമ റിലീസായപ്പോഴുള്ള പ്രതികരണങ്ങള്‍


ഠ അഭിനയിക്കാന്‍ തുടങ്ങിയത് മുതല്‍ ഞാന്‍ ഒന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. എന്നാല്‍ സിനിമ കണ്ട പ്രേക്ഷകര്‍ പ്രകടിപ്പിച്ച സ്‌നേഹാദരങ്ങള്‍ മറക്കാനാവാത്തതാണ്. തെലുങ്ക് അറിയാത്തവര്‍പോലും സബ്‌ടൈറ്റില്‍മൂലം കഥ മനസിലാക്കി അഭിനന്ദിച്ചു. ഹലോയിലെ എന്റെ കഥാപാത്രം അങ്ങനൊന്നായിരുന്നു.

? ഹിന്ദിയില്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ.


ഠ ഞാന്‍ പറഞ്ഞില്ലേ, എന്റെ ലോകം ഇതാണെന്ന്. ഇവിടം വിട്ടുപോകാന്‍ എന്റെ മനസനുവദിക്കുന്നില്ല. ഹിന്ദിയില്‍ പോയാല്‍ ഞാന്‍ ഒറ്റപ്പെട്ട് വീര്‍പ്പുമുട്ടിപ്പോകും. ഹിന്ദി ഒരു പ്രത്യേക ലോകമാണ്. അത് ശരിപ്പെടുമെന്ന് എനിക്കു പ്രതീക്ഷയില്ല. അതുകൊണ്ട് ഇവിടെത്തന്നെ താമസിക്കാനാണ് തീരുമാനം.
uploads/news/2018/09/248527/CiniINW140918b.jpg

? അമ്മ ലിസിയില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ച അനുഭവം.


ഠ ഫിലിംഫെയര്‍ അവാര്‍ഡ് നൈറ്റില്‍ വര്‍ഷങ്ങളോളമായി അമ്മ പങ്കെടുക്കാറുണ്ട്. ഇത്തവണ അമ്മ എന്റെ അരികിലിരിപ്പുണ്ടായിരുന്നു. അവാര്‍ഡിനര്‍ഹയായ എന്റെ പേര് വിളിച്ചപ്പോഴും, അമ്മ അരികിലുള്ളപ്പോഴും എന്താണ് സംഭവിച്ചതെന്ന് എനിക്കോര്‍മയില്ലായിരുന്നു. സന്തോഷം മൂലം ഞാന്‍ വീര്‍പ്പുമുട്ടുകയായിരുന്നു. അമ്മയാണ് എന്റെ എല്ലാമെല്ലാം.

? അവാര്‍ഡ് വിവരം പ്രിയദര്‍ശനോടു പറഞ്ഞത് നിങ്ങളല്ലേ.


ഠ അതെ. അച്ഛന്‍ എന്താണ് പ്രതികരിച്ചതെന്ന് ഞാന്‍ വ്യക്തമായി കേട്ടില്ല. അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ പ്രിയദര്‍ശന്‍ എന്ന പ്രശസ്ത പേരിന് കളങ്കം നേരിടുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഞാന്‍ മൂലം അദ്ദേഹം അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കേണ്ട ഒരുദിവസം വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതൊരു പ്രാര്‍ഥനയായിരുന്നു. എന്റെ ആഗ്രഹം ഒരുപരിധിയോളം നിറവേറിയതായി ഞാന്‍ വിചാരിക്കുന്നു.

എന്നെ ഒരുപാട് പേര്‍ വിളിച്ചഭിനന്ദിച്ചു. അവരോടൊക്കെ ഈ വിവരം വിളിച്ചുപറഞ്ഞത് അച്ഛനായിരുന്നു. മലയാളത്തില്‍ അഭിനയിക്കാന്‍ എനിക്ക് എന്തെന്നില്ലാത്ത ആഗ്രഹമായിരുന്നു. തമിഴില്‍നിന്നും ഓഫറുകള്‍ വന്നിട്ടുണ്ട്. നിനക്ക് വേണ്ടതായ സിനിമ നിന്നെത്തേടിയെത്തും എന്ന് അച്ഛന്‍ പറയുന്നു. അച്ഛന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ട്. മിക്കവാറും അതു നടന്നെന്നിരിക്കും.

സുധീന ആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW