Friday, September 14, 2018 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.01 PM

യുവരാജ് സിംഗ് ബിഎംഡബ്ല്യു G310 R സ്വന്തമാക്കി

Owner of KTM Duke 390, Yuvraj Singh adds BMW G 310 R to his collection

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ബിഎംഡബ്ല്യു G310 R സ്വന്തമാക്കി. ബിഎംഡബ്ല്യു G310 R വാങ്ങുന്ന ആദ്യ സെലിബ്രിറ്റിയാണ് യുവരാജ് സിംഗ്. ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് വില്‍ക്കുന്ന ഏറ്റവും ചെറിയ ബൈക്കാണിത്. ജൂലായ് മാസം ആണ് ഈ വാഹനം വിപണിയിൽ എത്തിയത്. 2.99 ലക്ഷം രൂപയാണ് ബൈക്കിന് വില.

ഇനി യുവരാജിന്റെ ഗരാജില്‍ മോഡിഫൈ ചെയ്ത കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു M3, ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ബിഎംഡബ്ല്യു X6 M തുടങ്ങിയ വാഹനങ്ങള്‍ക്കൊപ്പം ബിഎംഡബ്ല്യു G310 R ഉം ഉണ്ടാക്കും.

Owner of KTM Duke 390, Yuvraj Singh adds BMW G 310 R to his collection

41 mm അപ്‌സൈഡ് ഡൗണ്‍ മുന്‍ ഫോര്‍ക്കുകള്‍, 17 ഇഞ്ച് അഞ്ചു സ്‌പോക്ക് കാസ്റ്റ് അലൂമിനിയം വീലുകള്‍, അലൂമിനിയം സ്വിംഗ്ആം എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്. ഭാരം 158.5 കിലോ. സ്‌റ്റൈല്‍ HP, കോസ്മിക് ബ്ലാക്, റേസിംഗ് റെഡ് എന്നീ നിറങ്ങളാണ് ബൈക്കില്‍ ലഭ്യമാവുക. പതിവു മോട്ടോറാഡ് ശൈലി ഒരുങ്ങുന്ന നെയ്ക്കഡ് മോഡലാണ് G310 R.

Ads by Google
Ads by Google
Loading...
TRENDING NOW