Monday, April 22, 2019 Last Updated 6 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 11.19 AM

നിത്യയുടെ ജീവന്‍ ഇനി സുമനസുകളുടെ കൈയില്‍

uploads/news/2018/09/248508/chrtynews140918.jpg

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിയും രക്താര്‍ബുദബാധിതയുമായ പെണ്‍കുട്ടിക്കു ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകള്‍ കനിയണം. ചവിട്ടുവരി സൂര്യകാലടിക്കു സമീപം താമസിക്കുന്ന വഴീത്താഴെ വി.കെ. തമ്പിയുടെ മകള്‍ നിത്യ തമ്പിയാണു തുടര്‍ ചികിത്സയ്ക്കായി കാരുണ്യത്തിനായി കാത്തിരിക്കുന്നത്. കുമാരനല്ലൂര്‍ ദേവീവിലാസം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന നിത്യക്കു രോഗം സ്ഥിരീകരിച്ചത് ഒന്‍പതു മാസം മുമ്പാണ്.

ചെറിയ പനിയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് അര്‍ബുദമെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്നു തിരുവനന്തപുരം ആര്‍.സി.സിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമായിരുന്നു ചികിത്സ. അര ലക്ഷത്തിലേറെ രൂപ വീതം ചെലവു വരുന്ന എട്ടു കുത്തിവയ്പ് എടുത്താല്‍ ഈ കുട്ടിയെ പൂര്‍വസ്ഥിതിയില്‍ എത്തിക്കാനാകുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഇനി അഞ്ചു കുത്തിവയ്പു കൂടി എടുക്കാനുണ്ട്.

ചികിത്സയ്ക്കു പണം കണ്ടെത്താനുളള നെട്ടോട്ടത്തിലാണ് പിതാവ് തമ്പി. കാഞ്ഞിരപ്പള്ളിയില്‍ തടിവെട്ടു തൊഴിലാളിയായ തമ്പിയുടെ വരുമാനം മാത്രമാണ് ഏക ആശ്രയം.

മാതാവു ഷീജയും സഹോദരന്‍ ഷിജിത്തുമാണ് നിത്യക്കൊപ്പം ആശുപത്രിയില്‍ കഴിയുന്നത്. സ്‌കൂളും നാട്ടുകാരും ഒക്കെ ഏറെ സഹായിച്ചാണ് ഇതുവരെ ചികിത്സിക്കാനായത്.

ഇനിയും നല്ലവരായ മനുഷ്യരുടെ കാരുണ്യപ്രവാഹത്തിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. നിത്യയുടെ പേരില്‍ സൗത്ത്ഇന്ത്യന്‍ ബാങ്കിന്റെ നാഗമ്പടം ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ - 0498053000008014, ഐ.എഫ്.എസ്.സി. കോഡ് എസ്.ഐ.ബി.എല്‍. 0000498.

Ads by Google
Friday 14 Sep 2018 11.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW