Friday, September 14, 2018 Last Updated 13 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 10.46 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 229 പോയന്റ് ഉയര്‍ച്ചയില്‍

stock market

മുംബൈ: നീണ്ട ദിവസങ്ങളായി ആശങ്കയിലായിരുന്ന ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 229 പോയന്റ് നേട്ടത്തില്‍ 37,947.69ല്‍ എത്തുകയും ദേശീയ സൂചികയായ നിഫ്റ്റി 89.90നേട്ടത്തില്‍ 11,460.50 പോയന്റിലെത്തുകയും ചെയ്തു.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 481 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 91 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. തുടര്‍ച്ചയായി ഇന്നും രൂപയുടെ മൂല്യത്തിലെ തിരിച്ചടി ഉണ്ടായതും വിപണിയെ ബാധിച്ചിരുന്നു. എന്നാല്‍, ഇന്ന് രൂപ 49 പൈസയുടെ നേട്ടമുണ്ടാക്കിയത് വിപണിക്ക് ആശ്വാസമേകി.

രാഷ്ട്രീയ കെമിക്കല്‍സ്, ബല്‍റാംപൂര്‍ ചീനിമില്‍സ്, ഇഐഡി പാരി, ജിന്‍ഡാല്‍ സ്റ്റേയിന്‍ലെസ് ലിമിറ്റഡ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

അശോക ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, ഐഎല്‍ ആന്റ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, എച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ്, ക്യുമിന്‍സ് ഇന്ത്യാ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW