Monday, February 11, 2019 Last Updated 16 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.30 AM

രാഹുലിനു നീരവ്‌ മോഡിയുമായി ബന്ധമുണ്ടെന്ന്‌ ആരോപണം

uploads/news/2018/09/248479/5.jpg

ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ (പി.എന്‍.ബി) തട്ടിപ്പുകേസ്‌ പ്രതി നീരവ്‌ മോഡിയും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധമുണ്ടെന്ന ആക്ഷേപവുമായി ആക്‌ടിവിസ്‌റ്റ്‌. 2013-ല്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ഇരുവരും കുടിക്കാഴ്‌ച നടത്തുന്നതിനു സാക്ഷിയാണെന്ന്‌ അവകാശപ്പെട്ട്‌ ഷെഹ്‌സാദ്‌ പൂനാവാലയെന്ന ആക്‌ടിവ്‌സ്‌റ്റാണു രംഗത്തെത്തിയത്‌. ആരോപണം വാസ്‌തവവിരുദ്ധമാണെന്നു കോണ്‍ഗ്രസ്‌ വ്യക്‌തമാക്കി. കോടികള്‍ തട്ടിച്ചു മുങ്ങിയ മദ്യരാജാവ്‌ വിജയ്‌ മല്യയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയുമായി കൂടിക്കാഴ്‌ച നടത്തിയതിനു പാര്‍ട്ടി എം.പി: പി.എല്‍. പൂനിയ സാക്ഷിയാണെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണമുന്നയിച്ചതിനു മണിക്കൂറുകള്‍ക്കുള്ളിലാണ്‌ പൂനാവാല ആക്ഷേപവുമായെത്തിയത്‌.
2013 സെപ്‌റ്റംബര്‍ 11 ന്‌ ഡല്‍ഹിയിലെ ഇംപീരിയല്‍ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ നീരവ്‌ മോഡിയുമായി ദീര്‍ഘസമയം രാഹുല്‍ ചെലവിട്ടെന്നാണ്‌ പുനാവാലയുടെ ആരോപണം. രാഹുലിനു സുരക്ഷയൊരുക്കിയ എസ്‌.പി.ജിയുമായി ബന്ധപ്പെട്ടാന്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കും. ഇതേ കാലയളവില്‍ത്തന്നെയാണ്‌ നീരവിനും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും വായ്‌പ ലഭിച്ചതെന്നതും കൂട്ടിവായിക്കണം. പറയുന്നതു സത്യമാണെന്നു തെളിയിക്കാന്‍ നുണപരിശോധനയ്‌ക്കും തയാറാണെന്നായിരുന്നു പൂനാവാലയുടെ വെല്ലുവിളി.

Ads by Google
Friday 14 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW