Friday, September 14, 2018 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.30 AM

പദ്ധതികള്‍ക്കു വേറെ പണമില്ല എണ്ണവിലയില്‍ തൊടാതെ കേന്ദ്രം

uploads/news/2018/09/248475/1.jpg

ന്യൂഡല്‍ഹി/കൊച്ചി: തെരഞ്ഞെടുപ്പു മുന്നിലെത്തിയതോടെ ഇന്ധനവില കുറയ്‌ക്കാന്‍ ബി.ജെ.പിക്കുള്ളില്‍ നിന്നടക്കം സമ്മര്‍ദ്ദം ശക്‌തമാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയേക്കില്ല. ഇന്ധനവില കുതിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്‌ത സാഹചര്യത്തില്‍ സാമ്പത്തികസ്‌ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതലയോഗം ചേരുന്നുണ്ട്‌. നാളത്തെ യോഗത്തിനുശേഷം ഏതെങ്കിലും തരത്തിലുള്ള പ്രഖ്യാപനമുണ്ടാകുമോ എന്നാണ്‌ ഉറ്റുനോക്കുന്നത്‌. രാജ്യാന്തരതലത്തിലെ രാഷ്‌ട്രീയസംഘര്‍ഷങ്ങള്‍ അസംസ്‌കൃതഎണ്ണയുടെ വില വീണ്ടും ഉയര്‍ത്തുമെന്നാണു സൂചന.
നോട്ട്‌ നിരോധനവും നികുതിപരിഷ്‌കരണവും സൃഷ്‌ടിച്ച സാമ്പത്തികഞെരുക്കത്തിനിടെ രൂപയുടെ വിലയിടിവും തിരിച്ചടിയായതോടെഇന്ധനനികുതിയിലാണ്‌ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പിനുമുമ്പു ജനപ്രിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാനുള്ള പണം കേന്ദ്രത്തിനു കണ്ടെത്തേണ്ടതുണ്ട്‌. സംസ്‌ഥാനസര്‍ക്കാരുകളും കാര്യമായി നികുതി ഇളവിനു തയാറായേക്കില്ല. അസംസ്‌കൃത എണ്ണയുടെ രാജ്യാന്തരവിലയില്‍ ഇന്നലെ നേരിയ കുറവ്‌ രേഖപ്പെടുത്തിയെങ്കിലും ഒരുദിവസത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യയില്‍ ഇന്ധനവില ഇന്നലെ കൂടി.
പെട്രോളിന്‌ 14 പൈസയും ഡീസലിന്‌ 12 പൈസയുമാണ്‌ കൂടിയത്‌. കൊച്ചിയില്‍ പെട്രോളിന്‌ 82.74 രൂപയും ഡീസലിന്‌ 76.64 രൂപയുമാണ്‌ ഇന്നലത്തെ വില. തിരുവനന്തപുരത്ത്‌ ഇത്‌ 84.33, 76.64 രൂപ എന്ന നിരക്കിലാണ്‌. ഒരു മാസം കൊണ്ട്‌ പെട്രോളിന്‌ 3.65 രൂപയുടേയും ഡീസലിന്‌ 4.06 രൂപയുടേയും വര്‍ധനവാണു രേഖപ്പെടുത്തിയത്‌. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ എണ്ണക്കമ്പനികള്‍ പ്രതിദിനാടിസ്‌ഥാനത്തില്‍ ഇന്ധനവില നിര്‍ണയിച്ചുതുടങ്ങിയശേഷം ഒരുമാസത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ വര്‍ധനയാണിത്‌.
2017-18 സാമ്പത്തികവര്‍ഷത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്നു കേന്ദ്രത്തിന്‌ ലഭിച്ച ആകെ വരുമാനം 3.43 ലക്ഷം കോടി രൂപയാണ്‌. മുന്‍സാമ്പത്തികവര്‍ഷം ഇത്‌ 3.34 ലക്ഷം കോടി രൂപയായിരുന്നു. 2017-18 ല്‍ പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്ന്‌ 2.29 ലക്ഷം കോടി രൂപയാണ്‌ കേന്ദ്രസര്‍ക്കാരിന്‌ എക്‌സൈസ്‌ നികുതിയായി ലഭിച്ചത്‌. 2016-17ല്‍ ഇത്‌ 2.42 ലക്ഷം കോടി രൂപയായിരുന്നു. പെട്രോള്‍ ലിറ്ററിന്‌ 19.48 രൂപയും ഡീസല്‍ ലിറ്ററിന്‌ 15.33 രൂപയുമാണ്‌ നിലവില്‍ എക്‌സൈസ്‌ നികുതി.

Ads by Google
Friday 14 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW