Wednesday, April 24, 2019 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.27 AM

കെ.എസ്‌.ആര്‍.ടി.സിയില്‍ അടുത്തമാസം രണ്ടുമുതല്‍ അനിശ്‌ചിതകാല പണിമുടക്ക്‌

uploads/news/2018/09/248468/7.jpg

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയില്‍ സംയുക്‌ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ രണ്ടുതല്‍ അനിശ്‌ചിതകാല പണിമുടക്ക്‌ നടത്തും. ഇന്നലെ വൈകിട്ട്‌ നടത്താനിരുന്ന ചര്‍ച്ച സി.എം.ഡി: ടോമിന്‍ തച്ചങ്കരി മാറ്റിവച്ചെന്ന്‌ ആരോപിച്ചാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌.
പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, അശാസ്‌ത്രീയമായ ഭരണ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. തൊഴിലാളികളുടെ സത്യഗ്രഹസമരം അവസാനിപ്പിക്കാന്‍ ബുധനാഴ്‌ചയും ഇന്നലെയുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ്‌ സമരമെന്ന്‌ നേതാക്കള്‍ അറിയിച്ചു. കുടിശിക അടയ്‌ക്കാത്തതിനാല്‍ കമ്പനികള്‍ വിതരണം നിര്‍ത്തിയതോടെ ഇന്ധനക്ഷാമം രൂക്ഷമായി. ഇതേത്തുടര്‍ന്ന്‌ സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ പ്രതിസന്ധിക്ക്‌ പരിഹാരം കാണാനാണു കോര്‍പ്പറേഷന്‍ ശ്രമിച്ചത്‌.
സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയതിനെതിരേ പരാതി ഉയര്‍ന്നതിനാല്‍ മുന്‍കാല അളവില്‍ ഇന്ധനം വാങ്ങാന്‍ തീരുമാനിച്ചതായി എം.ഡി. അറിയിച്ചിരുന്നു.
പ്രതിദിന വരുമാനത്തില്‍നിന്ന്‌ ശമ്പളവിതരണത്തിനായി രണ്ടു കോടി രൂപ മാറ്റിവയ്‌ക്കുന്ന പതിവുണ്ട്‌. ഇതില്‍നിന്ന്‌ പണം കടമെടുത്ത്‌ ഡീസല്‍ വാങ്ങാനാണ്‌ തീരുമാനമെന്നും തച്ചങ്കരി അറിയിച്ചു. ഇത്തരം അശാസ്‌ത്രീയ പുനരുദ്ധാരണ നടപടികളില്‍ പ്രതിഷേധിച്ചാണ്‌ സമരം നടത്തുന്നതെന്നു സംയുക്‌ത സമിതി നേതാക്കളായ സി.കെ. ഹരികൃഷ്‌ണനും എം.ജി. രാഹുലും അറിയിച്ചു.

Ads by Google
Friday 14 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW