Thursday, November 15, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.17 AM

ചെറിഷേവിനെതിരേ ഉത്തേജക ആരോപണം

uploads/news/2018/09/248421/6.jpg

മോസ്‌കോ: റഷ്യ ലോകകപ്പില്‍ ആതിഥേയര്‍ക്കായി മിന്നും പ്രകടനം കാഴ്‌ചവച്ച ഡെനിസ്‌ ചെറിഷേവിനെതിരെ ഉത്തേജക മരുന്ന്‌ വിരുദ്ധ ഏജന്‍സിയുടെ അനേ്വഷണം.
ഡെനിസിന്റെ പിതാവ്‌ ഒരു റഷ്യന്‍ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിനെ അടിസ്‌ഥാനമാക്കിയാണ്‌ അനേ്വഷണം.
ലോകകപ്പിന്‌ മുമ്പ്‌ ചെറിഷേഫിന്‌ ഹോര്‍മോണുകള്‍ വധിക്കാന്‍ ഉള്ള സിറിഞ്ച്‌ കുത്തിവെപ്പ്‌ ചികിത്സ നടത്തിയിരുന്നു എന്നാണ്‌ താരത്തിന്റെ പിതാവ്‌ അഭിമുഖത്തില്‍ പറഞ്ഞത്‌. എന്നാല്‍ ആരോപണം ചെറിഷേവ്‌ നിഷേധിച്ചിട്ടുണ്ട്‌.
നിരോധിക്കപ്പെട്ട ഒരു മരുന്നും ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്നും ഇത്‌ പറയാനായി രണ്ടാമത്‌ ചിന്തിക്കുക വരെ വേണ്ടെന്നും ചെറിഷേവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.
ലോകകപ്പില്‍ നാലു ഗോളുകള്‍ നേടി റഷ്യയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിച്ചതോടെയാണ്‌ ചെറിഷേവ്‌ ലോകശ്രദ്ധ ആകര്‍ഷിച്ചത്‌.

Ads by Google
Friday 14 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW