Wednesday, June 26, 2019 Last Updated 12 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.17 AM

നാല്‍പ്പതാം വയസില്‍ ജാഫര്‍ ഏകദിന ടീമില്‍

uploads/news/2018/09/248420/5.jpg

നാഗ്‌പ്പൂര്‍: ക്രിക്കറ്റ്‌ ലോകതെയ്‌ത അദ്‌ഭുതപ്പെടുത്തി വസീം ജാഫര്‍ വീണ്ടും. നാല്‍പ്പതുകാരനായ ജാഫറിനെ ഉള്‍പ്പെടുത്തി വിജയ്‌ ഹസാരെ ട്രോഫിക്കുള്ള വിദര്‍ഭ ടീമിനെ പ്രഖ്യാപിച്ചു.
പൊതുവെ യുവതാരങ്ങള്‍ ഇടംപിടിക്കാറുള്ള ഏകദിന ടീമില്‍ ജാഫറിനെ ഉള്‍പ്പെടുത്തിയത്‌ ക്രിക്കറ്റ്‌ ലോകത്തിനു തന്നെ അദ്‌ഭുതമായിരിക്കുകയാണ്‌. ബംഗളൂരുവില്‍ സെപ്‌റ്റംബര്‍ രണ്ടു മുതല്‍ ഒകേ്‌ടാബര്‍ എട്ടുവരെയാണ്‌ ടൂര്‍ണമെന്റ്‌ നടക്കുന്നത്‌. വിദര്‍ഭയെ ഇക്കഴിഞ്ഞ രഞ്‌ജി ട്രോഫി ജേതാക്കളാക്കുന്നതില്‍ ജാഫറിന്റെ പങ്ക്‌ നിര്‍ണായകമായിരുന്നു.
യുവതാരങ്ങള്‍ക്ക്‌ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു നല്‍കാനും അവരെ സഹായിക്കാനുമാണ്‌ ജാഫറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന്‌ വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ വിശദീകരിച്ചു. ടീമില്‍ എല്ലാവരും ചെറുപ്പമാണ്‌. ജാഫറിന്റെ അനുഭവസമ്പത്ത്‌ അവര്‍ക്കെല്ലാം സഹായമാകും. ഇപ്പോള്‍ തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രതിനിധികളില്‍ ഒരാള്‍ പറഞ്ഞു.

Ads by Google
Friday 14 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW