Sunday, November 18, 2018 Last Updated 51 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.17 AM

റൊണാള്‍ഡോ ഇഫക്‌ട്; ഡിബാല യുവന്റസ്‌ വിടുന്നു

uploads/news/2018/09/248419/4.jpg

ട്യൂറിന്‍: ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ റയാല്‍ മാഡ്രിഡ്‌ വിട്ട്‌ യുവന്റസില്‍ എത്തിയതു മുതല്‍ വന്‍ വാര്‍ത്തകളാണ്‌ ഇറ്റലിയില്‍ നിന്നു വരുന്നത്‌. ഇതാ ഇപ്പോള്‍ യുവന്റസിന്റെ മിന്നും താരമായിരുന്ന അര്‍ജന്റീനയുടെ പൗളോ ഡിബാലയാണ്‌ പുതിയ വാര്‍ത്തയ്‌ക്കു പിന്നില്‍.
ഈ ജനുവരിയില്‍ ഡിബാല യുവന്റസ്‌ വിടുമെന്ന്‌ താരത്തിന്റെ മുന്‍ ക്ലബായ പാലര്‍േമായുടെ ഉടമയായ മൗറീസിയോ സാംപാറിനി വെളിപ്പെടുത്തി. ലോകഫുട്‌ബോളിലെ തന്നെ മികച്ച താരമായിട്ടും റൊണാള്‍ഡോയുടെ വരവോടെ ഈ സീസണില്‍ യുവന്റസിന്റെ ആദ്യ ഇലവനില്‍ ഇടം ലഭിക്കാത്തതാണ്‌ തീരുമാനത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ചീവോ വെറോണക്കെതിരായ മത്സരത്തില്‍ മാത്രമാണ്‌ ഡിബാല ഈ സീസണില്‍ യുവന്റസിന്റെ ആദ്യ ഇലവനില്‍ ഇടം പിടിച്ചത്‌. പിന്നീട്‌ എല്ലാ മത്സരത്തിലും പകരക്കാരന്റെ വേഷമായിരുന്നു. പാര്‍മക്കെതിരെ നടന്ന മത്സരത്തില്‍ വെറും പത്തു മിനുട്ടു മാത്രമാണ്‌ ഡിബാല കളിച്ചത്‌.
യുവന്‍റസില്‍ അവസരങ്ങള്‍ ഇല്ലാത്തതു മൂലം അടുത്തിടെ ഗ്വാട്ടിമാലക്കും കൊളംബിയക്കുമെതിരെ നടന്ന അര്‍ജന്‍റീനയുടെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ആദ്യ ഇലവനിലും ഇടം നേടാന്‍ ഡിബാലയ്‌ക്കായില്ല.
യുവന്റസ്‌ പരിശീലകന്‍ ഡിബാലയെ പരിഗണിക്കുന്ന രീതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ്‌ സാംപാറിനി നടത്തിയത്‌. ഡിബാല ബെഞ്ചിലിരിക്കുന്നത്‌ അല്ലെഗ്രി കാരണം മാത്രമാണെന്നും ഓരോ തവണ താരം ബെഞ്ചില്‍ ചെലവഴിക്കുന്നതു കാണുമ്പോള്‍ തനിക്കു കരച്ചില്‍ വരാറുണ്ടെന്നും സാംപാറിനി പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ താന്‍ താരത്തോട്‌ സ്‌പെയിനില്‍ പോവാന്‍ ഉപദേശിച്ചതാണെന്നും ഈ ജനുവരിയില്‍ അതു നടക്കുമെന്നും സാംപാറിനി പറഞ്ഞു. യുവന്റസിന്‌ 120 മില്യണോളം തുക ആവശ്യമുണ്ടെന്നും അതു കൊണ്ടു താരത്തെ അവര്‍ വിട്ടു കൊടുക്കുമെന്നും ഇംഗ്ലണ്ടില്‍ നിന്നും സ്‌പെയിനില്‍ നിന്നും ഓഫറുകളുള്ള താരം സ്‌പെയിനിലേക്കു ചേക്കേറാനാണ്‌ സാധ്യത കൂടുതലെന്നും സാംപാറിനി വെളിപ്പെടുത്തി.
മുമ്പ്‌ ബാഴ്‌സലോണ താല്‍പര്യം പ്രകടിപ്പിച്ച താരമായിരുന്നു ഡിബാലയെങ്കിലും കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ റയല്‍ മാഡ്രിഡാണ്‌ ഡിബാലയ്‌ക്കു പിന്നാലെ ഉണ്ടായിരുന്നത്‌. ബാഴ്‌സലോണയില്‍ മെസിയും റയലില്‍ അസെന്‍സിയോയുമുള്ളതു കൊണ്ട്‌ താരം സ്‌പെയിനിലെത്താന്‍ സാധ്യത കുറവാണ്‌. അതേ സമയം ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌, സിറ്റി, ചെല്‍സി എന്നീ ടീമുകളും അര്‍ജന്റീന താരത്തിനു പിന്നാലെയുണ്ട്‌.

Ads by Google
Friday 14 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW