Friday, September 14, 2018 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.17 AM

സിന്ധുവും പ്രണോയിയും പുറത്ത്‌; ശ്രീകാന്തിന്‌ ജയം

uploads/news/2018/09/248418/3.jpg

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക്‌ വമ്പന്‍ തിരിച്ചടി. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവും പുരുഷ വിഭാഗത്തല്‍ കരുത്തനായ എച്ച്‌.എസ്‌. പ്രണോയിയും പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത്‌ റെഡ്‌ഢി കൂട്ടുകെട്ടും മിക്‌സഡ്‌ ഡബിള്‍സില്‍ സിക്കി റെഡ്‌ഢി-പ്രണവ്‌ ജെറി ചോപ്ര കൂട്ടുകെട്ടും തോറ്റു പുറത്തായി.
ഇതോടെ പുരുഷന്മാരുടെ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ കടന്ന കിടംബി ശ്രീകാന്തില്‍ മാത്രമായി ഇന്ത്യയുടെ പ്രതീക്ഷകള്‍. ശ്രീകാന്ത്‌ ഹോങ്കോങ്ങഗിന്റെ വിങ്‌ കി വിന്‍സെന്റ്‌ വോങ്ങിനെയാണ്‌ തോല്‍പിച്ചത്‌. നേരിട്ടുള്ള ഗെയിമുകളില്‍ 21-15, 21-14 എന്ന സ്‌കോറിനാണ്‌ ശ്രീകാന്തിന്റെ ജയം.
ചൈനയുടെ ഫാംഗ്‌ജി ഗാവോടോണ്‌ സിന്ധുവിന്റെ പരാജയപ്പെട്ടത്‌. സ്‌കോര്‍ 18-21, 19-21. പ്രണോയി 14-21, 17-21 എന്ന സ്‌കോറിനു ഇന്തോനീഷ്യയുടെ ആന്റണി സിനിസുക ഗിണ്ടിംഗിനോട്‌ പരാജയം സമ്മതിച്ചത്‌.
പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമിത്‌ റെഡ്‌ഢി സഖ്യം ചൈനീസ്‌ കൂട്ടുകെട്ടിനോട്‌ 18-21, 21-16, 12-21 എന്ന സ്‌കോറിനും മിക്‌സഡ്‌ ഡബിള്‍സില്‍ സിക്കി റെഡ്‌ഢി-പ്രണവ്‌ ജെറി ചോപ്ര കൂട്ടുകെട്ട്‌ മലേഷ്യന്‍ ടീമിനോട്‌ 16-21, 16-21 എന്ന സ്‌കോറിനുമാണ്‌ തോറ്റത്‌.

Ads by Google
Friday 14 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW