Saturday, November 17, 2018 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.17 AM

ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം; ഇന്ത്യന്‍ വനിതകള്‍ക്കു പരമ്പര

uploads/news/2018/09/248417/2.jpg

ഗാള്‍: ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ശ്രീലങ്കയെ ഏഴു റണ്‍സിനു തോല്‍പിച്ച്‌ ഇന്ത്യന്‍ വനിതകള്‍ ഏകദിന പരമ്പര സ്വന്തമാക്കി.
മൂന്നു മത്സര പരമ്പരയില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഇന്ത്യ നിശ്‌ചിത 50 ഓവറില്‍ 219 റണ്‍സെടുത്തപ്പോള്‍, ശ്രീലങ്ക 11 പന്തുകള്‍ ബാക്കി നില്‍ക്കെ 212 റണ്‍സിനു പുറത്തായി.
ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അനിഷേധ്യ ലീഡ്‌ നേടി. ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഒന്‍പതു വിക്കറ്റിനു ജയിച്ചിരുന്നു.
ഇന്നലെ നായിക മിതാലി രാജിന്റെയും(52), വിക്കറ്റ്‌ കീപ്പര്‍ ടാനിയ ഭാട്യയുടെയും(68) മിന്നുന്ന അര്‍ധസെഞ്ചുറിയാണ്‌ ഇന്ത്യക്ക്‌ കരുത്തായത്‌. മിതാലി 121 പന്ത്‌ നേരിട്ട്‌ നാലു ബൗണ്ടറികളോടെയാണ്‌ 52 റണ്‍സ്‌ നേടിയത്‌. ടാനിയയാകട്ടെ 66 പന്തില്‍ നിന്ന്‌ ഒമ്പതു ബൗണ്ടറികളോടെയാണ്‌ 68 റണ്‍സ്‌ അടിച്ചെടുത്തത്‌.
ഇവര്‍ക്കു പുറമേ 35 റണ്‍സ്‌ നേടിയ ദയലന്‍ ഹേമലതയ്‌ക്കു മാത്രമാണ്‌ മികച്ച പ്രകടനം നടത്താനായത്‌. സ്‌മൃതി മന്ദാന(14), ഹര്‍മന്‍പ്രീത്‌ കൗര്‍(7) എന്നിവര്‍ നിരാശപ്പെടുത്തി.
ഒരു ഘട്ടത്തില്‍ നാലിന്‌ 66 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്‌ക്ക് അഞ്ചാം വിക്കറ്റില്‍ മിതാലി-ടാനിയ സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ്‌ കരുത്തായത്‌. ആറാം വിക്കറ്റില്‍ ടാനിയ-ഹേമലത സഖ്യവും ഏഴാം വിക്കറ്റില്‍ സ്‌മൃതിപാണ്ഡെ-ഹേമലത സഖ്യവും 37 റണ്‍സ്‌ വീതം കൂട്ടിച്ചേര്‍ത്തതും നിര്‍ണായകമായി.
തുടര്‍ന്നു മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ ശ്രീലങ്കയ്‌ക്കായി നായിക ചമരി അട്ടപ്പട്ടു(57), ശശികല സിരിവര്‍ധനെ(49), നിലാക്‌ക്ഷി ഡിസില്‍വ(31) എന്നിവര്‍ക്കു മാത്രമാണ്‌ പിടിച്ചു നില്‍ക്കാനായത്‌. ഇന്ത്യയ്‌ക്കായി മാനസി ജോഷി മൂന്നും രാജേശ്വരി ഗെയ്‌ക്ക്വാദ്‌ രണ്ടും വിക്കറ്റ്‌ വീഴ്‌ത്തി.

Ads by Google
Friday 14 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW